UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂ ഒരു ഫാഷനായി മാറി; ‘മോഹൻലാലിൽ നിന്നും ആ വാക്കുകൾ പ്രതീക്ഷിച്ചില്ല’: ദിവ്യ ഗോപിനാഥ്

മീ ടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമർശത്തിനെതിരെ നടൻ പ്രകാശ് രാജ് മുതിർന്ന നടി രേവതി എന്നിവർ രംഗത്ത് വന്നിരുന്നു

മീ ടൂ പ്രസ്ഥാനത്തെ ഫാഷൻ എന്ന് വിളിച്ച നടൻ മോഹൻലാലിൻറെ വാക്കുകൾ താൻ പ്രതീക്ഷിച്ചില്ലെന്ന് നടി ദിവ്യ ഗോപിനാഥ്. തിരുവനന്തപുരത്തു നടക്കുന്ന സമാന്തര ചലച്ചിത്രമേളയായ കാഴ്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മീ ടൂ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ദിവ്യ. നേരത്തെ നടൻ അലന്സിയറിനെതിരെ ചിത്രീകരണത്തിലായിരുന്ന സിനിമയുടെ സെറ്റിൽ നിന്നും നേരിട്ട മോശം പെരുമാറ്റത്തെ തുടർന്ന് ആദ്യം പേര് വെളിപ്പെടുത്താതെയും, പിന്നീട് അതുന്നയിച്ചതു താൻ തന്നെയെന്നും പറഞ്ഞ് മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു ദിവ്യ.

തന്റെ മീ ടൂ വെളിപ്പെടുത്തലുകൾക്കു ശേഷം വീടിനു മുന്നിൽ മാധ്യമങ്ങൾ തടിച്ചു കൂടി. മകളുടെ സുരക്ഷ മുൻ നിർത്തി രാഷ്ട്രീയ പ്രവർത്തക കൂടിയായ അമ്മ തന്നെ ഒരു മുറിക്കുള്ളിൽ അടയ്കുകയായിരുന്നു. അടുത്ത ബന്ധുക്കൾ പോലും സംസാരിക്കാതെയായി,. ആദ്യമൊക്കെ ഇത് തനിക്കു മാത്രമാണ് സംഭവിച്ചതെന്ന് കരുതിയെങ്കിലും പിന്നീട് സമൂഹത്തിൽ ഒട്ടനവധി സ്ത്രീകൾക്കും സമാനാനുഭവം ഉണ്ടാവുന്നെന്ന് മനസ്സിലായെന്നും ദിവ്യ പറയുന്നു. ഭയപ്പെട്ടു മാറി നിന്നതു കൊണ്ട് കാര്യമില്ലെന്നും, ഒറ്റപ്പെടില്ലെന്നുറപ്പുണ്ടായിരുന്നെന്നും ദിവ്യ പറഞ്ഞു.

ചടങ്ങിൽ അഭിനേതാവായ രാജശ്രീ ദേശ്പാണ്ഡെ, കവിയും തിരക്കഥാകൃത്തുമായ സഞ്ജയ് വാധ്വ, എഴുത്തുകാരി എച്ച്മു കുട്ടി, നിരൂപകൻ സച്ചിൻ ചാറ്റെ തുടങ്ങിയവർ പങ്കെടുത്തു. ചരിത്രകാരിയും, സാമൂഹിക വിമർശകയുമായ ജെ. ദേവികയായിരുന്നു മോഡറേറ്റർ.

മീ ടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമർശത്തിനെതിരെ നടൻ പ്രകാശ് രാജ് മുതിർന്ന നടി രേവതി എന്നിവർ രംഗത്ത് വന്നിരുന്നു. “മീ ടൂ താത്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് അത് മൂലം ദോഷമുണ്ടാവുകയില്ല”. ഇതായിരുന്നു മോഹൻലാലിൻറെ പരാമർശം.

അലന്‍സിയറിനെക്കുറിച്ച് തുറന്നു പറഞ്ഞത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടില്ല; ദിവ്യ ഗോപിനാഥ് /അഭിമുഖം

#Metoo: മുറിയിലേക്ക് ബലമായി കടന്നുവന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു; അലൻസിയർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

ലഫ്. കേണല്‍ പദവിയെക്കാള്‍ വലുതാണ് ആര്‍ജ്ജവുമുളള വ്യക്തിത്വം; സൂപ്പര്‍താരങ്ങളെ പേരുചൊല്ലി വിളിക്കുന്നത് അപരാധമായി കാണുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ല

മീ ടൂ; മോഹന്‍ലാലിനെതിരെ വീണ്ടും രേവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍