സിനിമാ വാര്‍ത്തകള്‍

രണ്‍ബീര്‍ കപൂറുമായുള്ള പ്രണയത്തകര്‍ച്ച അനുഗ്രഹമായിരുന്നു: കത്രീന കൈഫിന്റെ വെളിപ്പെടുത്തൽ

ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2016 ഡിസംബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

രണ്‍ബീര്‍ കപൂറുമായുള്ള പ്രണയത്തകര്‍ച്ച തനിക്ക് അനുഗ്രഹമായെന്ന് ബോളിവുഡ് താരം കത്രീന കൈഫ്.  രണ്‍ബീറുമായി വേര്‍ പിരിഞ്ഞത് കരിയറില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ സാധിച്ചെന്നും താരം പറയുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്ന എന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നതിനിടെയാണ് വേര്‍പിരിയല്‍ വാര്‍ത്ത എത്തിയത്. ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2016 ഡിസംബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

രണ്‍ബീറുമായി വേര്‍പിരിഞ്ഞ ശേഷം ജീവിതത്തെ കൂടുതല്‍ കരുതലോടെ കാണാനും തന്റെ തന്നെ ചിന്തകളെ കൂടുതല്‍ മനസിലാക്കാനും സാധിച്ചു. ജീവിതത്തെ കുറിച്ച് സ്വയം വിലയിരുത്തലിനും വേര്‍പിരിയല്‍ കാരണമായി. മറ്റൊരു കാഴ്ചപാടിലൂടെ ജീവതത്തെ കാണുന്നതിനും  പ്രണയത്തകര്‍ച്ചയിലൂടെ ഒരുപാട് പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചതായും കത്രീന വിശദമാക്കുന്നു. കരിയര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യക്തി ബന്ധങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ സ്വയം നോക്കാന്‍ പലപ്പോഴും മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരുമെന്നും കത്രീന കൂട്ടിച്ചേര്‍ത്തു.

വേര്‍പിരിയലിന് ശേഷം 2017ല്‍ പുറത്തിറങ്ങിയ ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കത്രീനയുമായി വേര്‍പിരിഞ്ഞതിനുശേഷം ഇപ്പോള്‍ നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് റണ്‍ബീര്‍. റിലീസിനൊരുങ്ങുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിച്ചഭിനയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍