TopTop
Begin typing your search above and press return to search.

കാനില്‍ 'പാം ദി ഓര്‍' നേടി ബോങ് ജൂന്‍ ഹോയുടെ 'പാരസൈറ്റ്'; പാം ദി ഓര്‍ നേടുന്ന ആദ്യ കൊറിയന്‍ സംവിധായകന്‍

കാനില്‍ പാം ദി ഓര്‍ നേടി ബോങ് ജൂന്‍ ഹോയുടെ പാരസൈറ്റ്; പാം ദി ഓര്‍ നേടുന്ന ആദ്യ കൊറിയന്‍ സംവിധായകന്‍

കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയത് ദക്ഷിണകൊറിയന്‍ സംവിധായകന്‍ ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത കോമിക് ത്രില്ലര്‍ പാരാസൈറ്റ്. കാന്‍ ചലച്ചിത്രമേളയിലെ പരമോന്നത പുരസ്‌കാരം നേടുന്ന ആദ്യ കൊറിയന്‍ സംവിധായകനായിരിക്കുകയാണ് ബോങ് ജൂന്‍ ഹോ. ഓക്ജ, സ്‌നോപീയേഴ്‌സര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബോങ് ജൂന്‍ ഹോ. ഒരു സമ്പന്ന കുടുംബത്തില്‍ ജോലിക്കാരായ ദരിദ്ര കുടുംബത്തിന്റെ ജീവിതമാണ് പാരാസൈറ്റ് പറയുന്നത്.

ദൃശ്യപരമായി സമ്പന്നമായ ഒരു ആക്ഷേപഹാസ്യ ഡ്രാമ എന്നാണ് ദ ഗാര്‍ഡിയനിലെ നിരൂപകന്‍ പീറ്റര്‍ ബ്രാഡ്ഷാ പാരാസൈറ്റിനെ വിശേഷിപ്പിച്ചത്. 2017ല്‍ ഓക്ജയുമായാണ് ഒടുവില്‍ ബോങ് ജൂന്‍ ഹോ കാനിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജാപ്പനീസ് സംവിധായകന്‍ ഹിരോകാസു കോരെ ഈഡ 'ഷോപ് ലിഫ്‌റ്റേഴ്‌സ്' എന്ന സിനിമയിലൂടെ പാം ദി ഓര്‍ നേടിയിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് നന്ദി പറഞ്ഞ ബോങ് ജൂന്‍ ഹോ, കൊറിയന്‍ സിനിമയുടെ 100ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ വര്‍ഷം എന്ന്് ചൂണ്ടിക്കാട്ടി. കൊറിയന്‍ സിനിമയ്ക്ക് കാന്‍ ഒരു മഹത്തായ അംഗീകാരം നല്‍കിയിരിക്കുകയാണ് - ബോങ് പറഞ്ഞു. സിനിമയില്‍ ഉത്തര ാെറിയന്‍ ടിവി അവതാരകന്‍ പറയുന്നത് ഒരു ചെറിയ തമാശ മാത്രമാണ്. ഇത് എന്നെങ്കിലും കാണുമ്പോള്‍ ഉത്തരകൊറിയക്കാരും ചിരിക്കും എന്ന് എനിക്ക് ഉറപ്പാണ് - ബോങ് ജൂന്‍ ഹോ പറഞ്ഞു.

ബോറിസ് ജോൺസണെ തടയൂ; മേയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ കൺസർവേറ്റിവ് പാർട്ടിയില്‍ തര്‍ക്കം മുറുകുന്നു

പാം ദി ഓര്‍ കഴിഞ്ഞാല്‍ കാനിലെ രണ്ടാമത്തെ വലിയ പുരസ്‌കാരമായി പരിഗണിക്കപ്പെടുന്ന ദ ഗ്രാന്‍ഡ് പ്രി നേടിയത് ആഫ്രിക്കയിലെ സെനഗലില്‍ നിന്നുള്ള മാറ്റി ഡിയോപ്പിന്റെ അറ്റ്‌ലാന്റിക് ആണ്. ആഫ്രിക്കന്‍ കുടിയേറ്റക്കാരെക്കുറിച്ചുള്ള ഒരു സൂപ്പര്‍നാച്വറല്‍ ഡ്രാമയാണിത്. കാനിലെ മത്സരവിഭാഗത്തിലേയ്ക്ക് സിനിമ തിരഞ്ഞെടുക്കപ്പെടുന്ന കറുത്ത വര്‍ഗക്കാരിയായ ആദ്യ വനിത സംവിധായികയായി മാറ്റി ഡിയോപ്. വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയത്.

ബ്രസീലിയന്‍ ചിത്രം ബാകുറോയും ഫ്രഞ്ച് ചിത്രം ലെസ് മിസെറബിള്‍സും മൂന്നാം സമ്മാനം പങ്കിട്ടു. അതേസമയം ഇത്തവണ വ്യാപക നിരൂപക പ്രശംസ നേടിയ ക്വെന്റിന്‍ ടറന്റിനോയുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന സിനിമയ്ക്ക്് പുരസ്‌കാരങ്ങളൊന്നും കിട്ടിയില്ല. സോറി വി മിസ്ഡ് യു എന്ന സിനിമയുമായി എത്തിയ ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോയും വെറും കൈയോടെ മടങ്ങി.

സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മൊഡോവറിന്റെ പെയിന്‍ ആന്‍ഡ് ഗ്ലോറി എന്ന സിനിമയിലൂടെ അന്റോണിയോ ബാന്‍ഡറസ് മികച്ച നടനായി. ഒരു സംവിധായകനായാണ് അന്റോണിയോ ബാന്‍ഡറസ് ഈ സിനിമയില്‍ എത്തുന്നത്. പെഡ്രോ അല്‍മൊഡോവറിന്റെ തന്നെ ജീവിതമാണ് പറയുന്നത്. ബാന്‍ഡറസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ചിരിക്കുന്നത് പെനിലോപ് ക്രൂസ് ആണ്.

ഓസ്‌കാറിലേത് പോലെ രാഷ്ട്രീയ പ്രസ്താവനകള്‍ക്ക് സാധാരണ കാന്‍ പുരസ്‌കാര ദാന ചടങ്ങില്‍ സമയം ലഭിക്കാറില്ലെങ്കില്‍ പോലും ഡോക്യുമെന്ററി സംവിധായകന്‍ മൈക്കള്‍ മൂര്‍ കിട്ടിയ അവസരം ഉപയോഗിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആക്രമിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാരന്‍ഹീറ്റഅ 9/11 പോലെ യുഎസ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ, യുദ്ധവിരുദ്ധ ഡോക്യുമെന്ററികളിലൂടെ പ്രശസ്തനാണ് മൈക്കള്‍ മൂര്‍. വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയെ ഉദ്ധരിച്ചാണ് ജൂറി പ്രൈസ് പ്രഖ്യാപിക്കവേ, മൈക്കള്‍ മൂര്‍ ട്രംപിനെ ആക്രമിച്ചത്. കല സത്യത്തെക്കുറിച്ച് നമ്മളെ കൂടുതല്‍ ബോധ്യപ്പെടുത്തുന്ന നുണയാണ് എങ്കില്‍ ട്രംപ് നമ്മളെ കൂടുതല്‍ നുണ പറയാന്‍ പ്രേരിപ്പിക്കുന്ന നുണയാണ് എന്ന് മൈക്കള്‍ മൂര്‍ അഭിപ്രായപ്പെട്ടു. ഇരുണ്ട കാലങ്ങളില്‍ കല മാനവികതയെ ഏകാധിപതികളില്‍ നിന്നും വിഡ്ഢികളില്‍ നിന്നും സംരക്ഷിക്കുന്നു എന്നും മൈക്കള്‍ മൂര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍


Next Story

Related Stories