UPDATES

സിനിമാ വാര്‍ത്തകള്‍

ഗൗതം മേനോൻ- ഇന്ദ്രജിത്ത് കൂട്ടുകെട്ടിൽ എം എക്സ് പ്ലെയർ വെബ് സീരിസ്; പ്രമേയം ജയലളിതയുടെ ജീവിതം?

തമിഴ് സൂപ്പര്‍ താരം രമ്യ കൃഷ്ണയാണ് ജയലളിതയുടെ വേഷം ചെയ്യുന്നത്.

എൻർടൈൻമെന്റ് രംഗത്തെ പുതിയ മേഖലയായ വെബ് സീരിസിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാമ് തമിഴ സൂപ്പര്‍‌ഹിറ്റ് സംവിധായകൻ ഗൗതം മേനോൻ. എന്നാൽ പുതിയ സംരംഭത്തിൽ ഗൗതം മേനോൽ തനിച്ചല്ല, കൂടെ ഇന്ദ്രജിത്ത് സുകുമാരനും കൂടെയുണണ്ട്. എം എക്സ് പ്ലെയറിന് വേണ്ടിയാണ് വെബ് സീരീസ് തയ്യാറാക്കുന്നത്. തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പതമാക്കിയാണ് ഗൗതം മേനോൻ വെബ് സീരിസ് തയ്യാറാക്കുന്നതെന്നായിരിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. തമിഴ് സൂപ്പര്‍ താരം രമ്യ കൃഷ്ണയാണ് ഇതിൽ ജയലളിതയുടെ വേഷം ചെയ്യുന്നത്.

ഇന്ദ്രജിത്ത് തന്നെയാണ് വെബ് സീരിസിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണെന്ന വിവരം പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡബ്ബിങ് പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ എം എക്‌സ് പ്ലെയറിൽ സീരീസ് ലഭ്യമാകുമെന്നും പോസ്റ്റിൽ ഇന്ദ്രജിത്ത് പറയുന്നു.

ഇന്ദ്രജിത്തും ഗൗതം മേനോനും ഒന്നിക്കുന്ന രണ്ടാമത്തെ സംരഭമാണ് വെബ്സീരീസ്. ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നരകാസുരൻ എന്ന ചിത്രം നിർമ്മിച്ചത് ഗൗതം മേനോനായിരുന്നു. എന്നാൽ ചിത്രീകരണം ഉള്‍പ്പെടെ പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത സംവിധാനം ചെയ്ത ലൂസിഫറിലായിരുന്നു ഇന്ദ്രജിത്ത് അവസാനം വേഷമിട്ടത്.

 

View this post on Instagram

 

Post dubbing for his web series.. #chennai #webseries #mxplayer #comingsoon @gauthamvasudevmenon 😊✨

A post shared by Indrajith Sukumaran (@indrajith_s) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍