സിനിമാ വാര്‍ത്തകള്‍

പൊലീസുകാരനെ പ്രേമിക്കുന്ന നക്‌സലൈറ്റായി സായ് പല്ലവി, പൊലീസുകാരനായി റാണ ദഗുബത്തി: ‘വിരാട പര്‍വം 1992’

പ്രണയകഥയാണെങ്കിലും രാഷ്ട്രീയത്തിനും ആക്ഷനും വളരെയധികം പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു.

വേണു ഉദുഗാല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് സിനിമ വിരാട പര്‍വം 1992 നക്‌സലൈറ്റ് പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. പൊലീസുകാരനെ പ്രേമിക്കുന്ന നക്‌സലൈറ്റായി സായ് പല്ലവി അഭിനയിക്കുമ്പോള്‍ ബാഹുബലി അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ റാണ ദഗുബത്തിയാണ് പൊലീസ് ഓഫീസറായെത്തുന്നത്. പ്രണയകഥയാണെങ്കിലും രാഷ്ട്രീയത്തിനും ആക്ഷനും വളരെയധികം പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങും. ധനുഷിന്റെ മാരി 2, സൂര്യയുടെ എന്‍ജെകെ എന്നീ തമിഴ് ചിത്രങ്ങളിലും സായ് പല്ലവിയാണ് നായിക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍