TopTop
Begin typing your search above and press return to search.

'ഉള്‍ട്ട': അടുക്കളപ്പണി ചെയ്യുന്ന പുരുഷന്‍മാര്‍ ചീട്ടുകളിച്ച് കമന്റടിക്കുന്ന സ്ത്രീകള്‍

ഗോകുല്‍ സുരേഷ് നായകനാകുന്ന ഉള്‍ട്ടയിലെ ടൈറ്റില്‍ സോങ് ശ്രദ്ദേയമാകുന്നു. കേരളമാണെന്റെ നാട് എന്നു പറഞ്ഞു തുടങ്ങുന്ന ഗാനത്തില്‍ പത്രമിടാന്‍ വരുന്ന ഒരു സ്ത്രീയെയാണ് ആദ്യം കാണിക്കുന്നത്. തുടര്‍ന്ന് പോലീസായും, ഓട്ടോഡ്രൈവറായും, ബോട്ട് ഡ്രൈവറായുമെല്ലാം സ്ത്രീകളെ കാണാം. ഇതെ സമയം അടുക്കളയില്‍ ജോലി ചെയ്യുന്നതും, തുണിയലക്കുന്നതുമെല്ലാം പുരുഷന്‍മാരാണ്. വഴിയിലൂടെ പോകുന്ന പുരുഷന്മാരെ കമന്റ് അടിക്കുന്ന സ്ത്രീകളെയും കാണാം.

കെ കുഞ്ഞികൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുദര്‍ശനും ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയുമാണ്. അച്ഛനെയാണെനിക്കിഷ്ടം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളുടെ തിരക്കഥയെഴുതിയ സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആദ്യം ചിത്രംകൂടിയാണ് ഉള്‍ട്ട.ഗോകുല്‍ സുരേഷിനെ കൂടാതെ അനുശ്രീ, പ്രയാഗമാര്‍ട്ടിന്‍, രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി, തെസ്നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട് ചിത്രത്തില്‍.

Read More : “തലയ തനിയാ എടുത്തിട്ട് വന്തിരുന്തേ നാ ഇന്നും സന്തോസപ്പെട്ടിറുപ്പേൻ”: തീ പാറുന്ന ലുക്കിൽ മഞ്ജു; അസുരൻ ടീസർ

Next Story

Related Stories