സിനിമാ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെ തെറിവിളിച്ച ഫാന്‍സുകാരോട് പൊട്ടിത്തെറിച്ച് വിജയ്

Print Friendly, PDF & Email

‘എന്തൊക്കെ സാഹചര്യങ്ങളുണ്ടായിലും ഒരു സ്ത്രീയോടും ആരും ധിക്കാരപരമായോ നിന്ദപരമായോ പെരുമാറാന്‍ പാടില്ല’- വിജയ്

A A A

Print Friendly, PDF & Email

സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന് മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെ തെറിവിളിച്ച ഫാന്‍സുകാരോട് പൊട്ടിത്തെറിച്ച് വിജയ്. ഏഴു വര്‍ഷം മുമ്പിറങ്ങിയ വിജയ് ചിത്രം സുറ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് മലയാളിയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് ട്വിറ്ററില്‍ ദിവസമായി വിജയ് ഫാന്‍സിന്റെ തെറിവിളിയും ലൈംഗികാധിക്ഷേപവും ഭീഷണിയും നടക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇളയ ദളപതി നേരിട്ട് ഇറങ്ങിയത്.

‘ഞാന്‍ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നാളാണ്. ആര്‍ക്കും ഏതു സിനിമയെയും വിമര്‍ശിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം ഇവിടെയുണ്ട്. എന്റെ അഭിപ്രായം- എന്തൊക്കെ സാഹചര്യങ്ങളുണ്ടായിലും ഒരു സ്ത്രീയോടും ആരും ധിക്കാരപരമായോ നിന്ദപരമായോ പെരുമാറാന്‍ പാടില്ല എന്നതാണ്. അവര്‍ക്കെതിരെ ആരും ഇങ്ങനെ ഇന്റര്‍നെറ്റില്‍ പെരുമാറരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’ എന്നാണ് വിജയ് സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.]

Also Read:

സിനിമ ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന് വിജയ്‌ ഫാന്‍സിന്റെ തെറിവിളി, ഭീഷണി

ഓഗസ്റ്റ് നാലിന് ധന്യ ഇട്ട ട്വീറ്റിനെ തുടര്‍ന്നായിരുന്നു സംഘടിതാക്രമണം ആരംഭിച്ചത്. ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍-അനുഷ്‌ക ശര്‍മ സിനിമ Jab Harry Met Sejal കണ്ട് ഇന്റര്‍വെല്ലിന് മുമ്പ് ഇറങ്ങിപ്പോരേണ്ടി വന്നു എന്നായിരുന്നു ട്വീറ്റ്. ഇതിനു മുമ്പ് വിജയുടെ സുര ഇന്റര്‍വെല്‍ വരെ കണ്ടിരുന്നുവെന്നും Harry Met Sejal ആ റിക്കോര്‍ഡും ഭേദിച്ചു എന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.

ധന്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 പ്രകാരവും തമിഴ്‌നാട് പ്രൊഹിബിഷന്‍ ഓഫ് ഹാറാസ്‌മെന്റ് ഓഫ് വുമണ്‍ ആക്ട് 2002 പ്രകാരവുമാണ് കേസ് എടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍