UPDATES

സിനിമാ വാര്‍ത്തകള്‍

ജയലളിതയായി നിത്യമേനോന്‍: പോസ്റ്ററിലെ സാദൃശ്യത്തിൽ അമ്പരന്ന് ആരാധകര്‍

ജയലളിത അഭിനയിച്ച ആദ്യ ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍ അവസാന നാളുകള്‍ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന അയണ്‍ ലേഡിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജയലളിതയുടെ രണ്ടാം ചരമ വാര്‍ഷകത്തില്‍ ചിത്രത്തിന്റെ സംവിധായക പ്രിയദര്‍ശിനിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ പുരട്ച്ചി തലൈവിയായി സ്‌ക്രീനിലെത്തുന്നത് നിത്യ മേനോനാണ്. ജയലളിതമായുടെ അതേ രൂപ സാദൃശ്യത്തിലാണ് നിത്യമേനോന്‍ പോസ്റ്ററില്‍ കാണപ്പെടുന്നത്. ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയും നിത്യ ധരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മാര്‍ഗ്രറ്റ് താച്ചര്‍ എന്നാണ് പോസ്റ്ററില്‍ ജയലളിതയെ കുറിച്ച് പറയുന്നത്.

പ്രിയദര്‍ശിനിയാണ് ദ അയണ്‍ ലേഡി എന്ന ഈ ചിത്രത്തിന്റെ സംവിധായിക. ജയലളിത അഭിനയിച്ച ആദ്യ ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍  അവസാന നാളുകള്‍ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയലളിതയുടെ നിരവധി ചിത്രങ്ങളില്‍ അവതരിപ്പിച്ച കോടമ്പാക്കം സെറ്റിട്ട് ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയദര്‍ശിനി പറയുന്നു. ജയലളിതയുടെ 68 വര്‍ഷങ്ങള്‍ സിനിമയാക്കുമ്പോള്‍ പല സ്ഥലങ്ങളും സെറ്റിടേണ്ടി വരും. ബ്ലാക്ക് ആന്റ് വൈറ്റായി തുടങ്ങുന്ന ചിത്രം പിന്നീട് കളറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രീകരണം ഉദ്ദേശിക്കുന്നത്.

ജലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതേസമയം, എഎല്‍ വിജയിന്റെ സംവിധാനത്തില്‍ ജയലളിതയുടെ ജീവിതം മുന്‍നിര്‍ത്തിയുള്ള മറ്റൊരു ബയോപിക് ഒരുങ്ങുന്നുണ്ട്.

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍