TopTop
Begin typing your search above and press return to search.

'ഫഹദ് അടിപൊളിയാ'; 'ഞാന്‍ പ്രകാശന്‍' കുട്ടിത്താരം ദേവികയുടെ സിനിമ വിശേഷങ്ങള്‍/ അഭിമുഖം

ഫഹദ് അടിപൊളിയാ; ഞാന്‍ പ്രകാശന്‍ കുട്ടിത്താരം ദേവികയുടെ സിനിമ വിശേഷങ്ങള്‍/ അഭിമുഖം

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ കൊച്ചുമിടുക്കിയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പത്താംക്ലാസുകാരി ദേവിക സഞ്ജയ്. ദേവിക സഞ്ജയ് തന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ അഴിമുഖവമായി പങ്കു വയ്ക്കുന്നു..

പഠിത്തവും, അഭിനയവും

കൊയിലാണ്ടി കെ. വി സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്. എന്റെ സ്‌കൂളിലെ അധ്യാപികയാണ് രേണുക ടീച്ചര്‍. ടീച്ചറുടെ അച്ഛനാണ് പ്രശസ്തനായ സംവിധായകന്‍ ഡോക്ടര്‍ ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ സുഹൃത്താണ് സത്യനങ്കിള്‍. അതുവഴി ആ ടീച്ചറാണ് എന്നെ അഭിനയത്തിലേക്ക് സജസ്റ്റ് ചെയ്യുന്നത്. പക്ഷേ സത്യത്തില്‍ ടീച്ചര്‍ ആണ് എന്നെ സജസ്റ്റ് ചെയ്തതെന്ന് പൂര്‍ണ്ണമായും പറയാനും പറ്റില്ല. ടീച്ചര്‍ ആദ്യം സജസ്റ്റ് ചെയ്തത് എന്നെ അല്ലായിരുന്നു. സ്‌ക്രീനില്‍ വന്നുള്ള മുന്‍പരിചയം ഒന്നും എനിക്കില്ല. എന്റെ പരിചയമൊക്കെ സ്‌കൂളിലെ സ്‌കിറ്റ് ഡ്രാമ തുടങ്ങിയ പരിപാടികളിലെ അഭിനയവും, ആങ്കറിങ്ങും മാത്രമായിരുന്നു. അങ്ങനെ സത്യനങ്കിളിന്റെ മകന്‍ അഖിലേട്ടന്‍ ആദ്യം എന്നോട് അഭിനയത്തിന്റെ വീഡിയോ അയക്കാന്‍ പറഞ്ഞു. അത് അയച്ചു കൊടുത്തപ്പോള്‍ നേരില്‍ കാണാന്‍ പറഞ്ഞു. നേരില്‍ കണ്ടപ്പോള്‍ അവിടെ സത്യനങ്കിള്‍, ശ്രീനിസര്‍, അഖിലേട്ടന്‍, സമീറ സനീഷ് തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അല്പം നേരം ഇരുന്നു സംസാരിച്ചു.പിന്നെ ആണ് എന്നെ ടീനയെന്ന കഥാപാത്രമായി സെലക്ട് ചെയുന്നത്.

https://www.azhimukham.com/cinema-sathyan-anthikad-movie-njan-prakashan-actress-nikhila-vimal-interview-by-anu-chandra/

ടീന bold and matured ആണ്. ഞാനും.

ടീനയും ദേവികയും ഒന്നാണ്. ടീനയുടെ സ്വഭാവവും പ്രകൃതവും എല്ലാം എന്നിലും ഉണ്ട്. അതുകൊണ്ട് ആ കഥാപാത്രം കൈകാര്യം ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. ഞാനാദ്യമായി ലൊക്കേഷനില്‍ പോകുന്ന ദിവസം സത്യനങ്കിള്‍ പറഞ്ഞു ഷൂട്ട് ഒക്കെ മാറി നിന്നു ശ്രദ്ധിക്കാന്‍. പിന്നെ പതിയെ എല്ലാവരുമായി കമ്പനിയായി. കുറച്ചു ദിവസം കണ്ടപ്പോള്‍ മൊത്തത്തില്‍ ചെറിയ രീതിയില്‍ എങ്കിലും ഒരു ധാരണ കിട്ടി സിനിമയെ കുറിച്ച്. പിന്നെ കഥാപാത്രത്തെക്കുറിച്ച് ചെറിയ രീതിയില്‍ എന്നോട് വിശദീകരിച്ചിരുന്നു.

പൂച്ചയുടെ കഥ പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിച്ച ഫഹദ്

ഷാനുക്ക സത്യത്തില്‍ ഒരു അത്ഭുതമാണ്. നമ്മള്‍ സമയമെടുത്ത് ആളുടെ അഭിനയത്തെ ശരിക്കൊന്നു നിരീക്ഷിച്ചാല്‍ സത്യമായും അത്ഭുതപ്പെടും. ഫഹദ് അടിപൊളിയാണ്. കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ചയെ കുറിച്ചുള്ള ആ കഥ പറയുമ്പോള്‍ ഞാന്‍ ആളുടെ മുമ്പിലിരിക്കുകയാണല്ലോ. ആ സമയത്തുള്ള ആളുടെ ശരീരവും മുഖവും കൊണ്ടുള്ള മാനറിസങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അത്രയും ഇന്‍വോള്‍വിഡ് ആയാണ് ആള്‍ അഭിനയിച്ചത്. എത്ര രസകരമായാണല്ലേ ഒരു കഥ പറഞ്ഞു ഷാനുക്ക ടീനയെയും പ്രേക്ഷകരെയും ഒരു പോലെ പൊട്ടിച്ചിരിപ്പിച്ചത്. പിന്നെ അദ്ദേഹത്തിന്റെ ഒരു വലിയ ക്വോളിറ്റി ക്ഷമയാണ്. നമ്മളുടെ അഭിനയം നന്നാകുന്നത് വരെ ഒന്നു മുഖം ചുളിക്കുക പോലും ചെയ്യാതെ ആള്‍ ക്ഷമിച്ചു നമ്മളെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കും നില്‍ക്കും.

നസ്രിയയെ കണ്ട് ഞെട്ടി

ഒരു ദിവസം ലൊക്കേഷനില്‍ നസ്രിയ വന്നു. അന്ന് ഞാന്‍ ബോധം കെട്ടില്ല എന്നേയുള്ളു. സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയിച്ച നമ്മുടെ ക്യൂട്ട് നസ്രിയ ആണ് മുന്‍പില്‍ വന്നു നില്‍ക്കുന്നത്. സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. എനിക്ക് അറിയ പോലും ഇല്ലായിരുന്നു നസ്രിയ വരുമെന്ന്. ഞാന്‍ ഷൂട്ട് ചെയുന്ന വീടിനകത്തിരിക്കുമ്പോള്‍ ഒരു ചേട്ടന്‍ വന്ന് പറയുന്നു മോളെ ഒരാള്‍ പുറത്തേക്കു വിളിക്കുന്നെന്ന്. ഞാന്‍ പുറത്ത് പോയപ്പോ നസ്രിയ. അതാണ് ലൊക്കേഷനിലെ എന്റെ ഏറ്റവും വലിയ അനുഭവം.

സത്യങ്കിളും, ശ്രീനിയങ്കിളും പിന്നെ ഫഹദും

സത്യനങ്കിളിന്റെ സിനിമയില്‍ വന്നതില്‍ ഞാന്‍ നല്ല ലക്കി ആണെന്ന് തോന്നാറുണ്ട്. വെറുതെ പറയുകയല്ല, സത്യനങ്കിളിന്റെ ലൊക്കേഷനില്‍ പോയാല്‍ ശരിക്കും ഒരു കുടുംബം പോലെ തന്നെയാണ്. അദ്ദേഹം ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്ത് നമുക്ക് ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരും. പിന്നെ ഒരിക്കലും തെറ്റിച്ചാല്‍ പോലും ചീത്ത പറയാറില്ല. പക്ഷെ എന്നെ ഞെട്ടിച്ച മനുഷ്യര്‍ ശ്രീനിയങ്കിളും ഫഹദുമാണ്. ശ്രീനിയങ്കിള്‍ അത്ര ഫ്രണ്ട്‌ലി ഒന്നുമാകില്ല നമ്മളോട്. ഞാന്‍ ആണെങ്കില്‍ ലൊക്കേഷനില്‍ എല്ലാവരോടും ഫ്രണ്ട്‌ലി ആയി നടക്കുമ്പോള്‍ എനിക്ക് അല്‍പം പേടി ഉണ്ടായിരുന്നത് അദ്ദേഹത്തെ മാത്രമായിരുന്നു. ശ്രീനിയങ്കിള്‍ വരും ലൊക്കേഷനില്‍ സത്യനങ്കിളിന്റെ അടുത്ത് ഇരിക്കും അവര്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും പക്ഷേ ക്യാമറയ്ക്ക് മുന്‍പില്‍ വരുമ്പോള്‍ വേറൊരാളാണ് ശ്രീനി അങ്കിള്‍. അതുവരെ കണ്ട മനുഷ്യനില്‍ ഇന്നും തികച്ചും വ്യത്യസ്തന്‍. ഇക്കാര്യത്തില്‍ ഫഹദും ഒട്ടും മോശമല്ല. രണ്ടു പേരും ക്യാമറക്ക് മുന്‍പില്‍ വരുമ്പോള്‍ അതുവരെ കണ്ട വ്യക്തികളെ അല്ല. പുതിയ ആളുകളാണ്.

പുതിയ വര്‍ക്കുകള്‍

പുതിയ വര്‍ക്കുകള്‍ വരാന്‍ ഇരിക്കുന്നതെയുള്ളൂ. കമല്‍ സാറിന്റെ സിനിമ ഉണ്ട്. പിന്നെ രഞ്ജി പണിക്കര്‍ സാറിന്റെ മകന്‍ സംവിധാനം ചെയ്യുന്ന സിനിമ ഉണ്ട്. അതു രണ്ടുമാണ് ഇനി വരാന്‍ ഇരിക്കുന്ന സിനിമകള്‍.

https://www.azhimukham.com/cinema-sathyan-anthikkadu-fahad-faasil-film-njan-prakashan-review-by-safiya/



https://www.azhimukham.com/cinema-fahad-fasil-complete-actor-new-generation-sathyan-anthikad-talking-about-njan-prakashan-and-his-film-career-navneet-writes/

https://www.azhimukham.com/cinema-sreenivasans-left-criticism-in-njan-prakashan-movie/


Next Story

Related Stories