UPDATES

സോഷ്യൽ വയർ

ഒടിയൻ റിലീസിന് മുന്നേ 100 കോടി നേടിയെന്ന് ശ്രീകുമാർ മേനോൻ: ‘മൊത്തം തള്ളാണെന്ന്’ ട്രോളി സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകള്‍ ,ഫാന്‍സ് ഗ്രൂപ്പുകള്‍ ,ഫേസ്ബുക് പേജുകള്‍ അങ്ങനെ എല്ലായിടവും ഒടിയന്‍ ട്രോള് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഒടിയന്‍ റിലീസിനു മൂന്ന് ദിവസം മുന്നേ പ്രീ ബിസിനസിലൂടെ 100 കോടി സ്വന്തമാക്കിയെന്ന റിപോര്‍ട്ടുകളെ കളിയാക്കി ട്രോളന്‍മാര്‍. ചിത്രം പ്രീ ബിസിനസിലൂടെ 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകന്‍ ശ്രീ കുമാര്‍ മേനോന്‍ രംഗത്ത് വന്നിരുന്നു. സൗത്ത് ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വം. സാറ്റലൈറ്റ് റൈറ്റ്‌സ്, ഹിന്ദി തെലുങ്ക്, തമിഴ് റൈറ്‌സ്, ജിസിസി റൈറ്‌സ്, ഓഡിയോ റൈറ്‌സ്, തീയറ്റര്‍ അഡ്വാന്‍സ് , ജിസിസി തീയറ്റര്‍ ബുക്കിംഗ് അഡ്വാന്‍സ് എല്ലാം കൂടി ചേര്‍ത്താണ് പടം 100 കോടിയുടെ മുകളില്‍ പ്രീ റിലീസ് ബിസിനസ് നേടിയിരിക്കുന്നത് എന്ന് ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടത്.

എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ അവകാശവാദത്തെ തള്ളി സോഷ്യല്‍ മീഡിയയില്‍ ഒടിയനെതിരെ ട്രോളുകള്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകള്‍ ,ഫാന്‍സ് ഗ്രൂപ്പുകള്‍ ,ഫേസ്ബുക് പേജുകള്‍ അങ്ങനെ എല്ലായിടവും ഒടിയന്‍ ട്രോള് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വാര്‍ത്ത വന്ന ഉടനെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ ഒരു ചോദ്യം ഉയര്‍ന്നിരുന്നു.ഒരു മലയാള സിനിമ അതും മോഹന്‍ലാല്‍ മാത്രം മറ്റു ഭാഷകളിലെ താരങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഇത്രയും പ്രീ റിലീസ് ബിസിനസ്സ് നേടാന്‍ ആകുമോ?. 100 കോടി എങ്ങനെ കിട്ടിയെന്നു വിശദികരിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. ഓടിയനെ കുറിച്ച് ഓരോ വാര്‍ത്തകള്‍ വരുമ്പോളും ട്രോളുകളും സജീവമായിരുന്നു .’ലാലേട്ടന് ഇന്ത്യയിലെ എല്ലാ അവാര്‍ഡും ലഭിക്കും’ .’ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറും ‘ എന്നിങ്ങനെ ഉള്ള ശ്രീകുമാര്‍ മേനോന്റെ  പല പ്രസ്താവനകളും ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍