Top

ആദ്യ ഗാനം സൂപ്പർ ഹിറ്റ് ;ഐഎംഡിബിയുടെ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാള ചിത്രം : റിലീസിന് മുന്നേ റെക്കോഡുകൾ സ്വന്തമാക്കി ഒടിയൻ

ആദ്യ ഗാനം സൂപ്പർ ഹിറ്റ് ;ഐഎംഡിബിയുടെ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മലയാള ചിത്രം : റിലീസിന് മുന്നേ റെക്കോഡുകൾ സ്വന്തമാക്കി ഒടിയൻ
പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആദ്യ ഗാനത്തിന് ഗംഭീര സ്വീകരണം . ചിത്രത്തിലെ നായകനായ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് ഗാനം പുലർത്തു വിട്ടത്. ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രൻ ഈണം നൽകി സുദീപും ശ്രേയാ ഘോഷാലുംആലപിച്ച കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന മനോഹരമായ ഒരു മെലഡിയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.റഫീഖ് അഹമ്മദ് ആണ് ഗാനം രചിച്ചിരിക്കുന്നത്.

ഇതിന്റെ വീഡിയോ അടുത്ത മാസം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിരപ്പള്ളിയിൽ ചിത്രീകരിച്ച ഒരു ഗാനം ആണിതെന്നും മോഹൻലാലിൻറെ ഒടിയൻ മാണിക്യനും മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവുമുള്ള ഒരു ഡ്യുവറ്റ് ആണ് ഇതെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ


അതെ സമയം ഐഎംഡിബിയുടെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുണര്‍ത്തുന്നതും കാത്തിരിക്കുന്നതുമായ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം ഒടിയന്‍ സ്വന്തമാക്കി. ഐഎംഡിബിയുടെ റെക്കോഡിനും ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റാക്കിയതിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട്‌ ചിത്രത്തിലെ നായിക കൂടിയായ മഞ്ജുവാര്യര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ ഫെയസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടി നന്ദി അറിയിച്ചത്.



ഐഎംഡിബിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ മലയാള സിനിമ നാലാം സ്ഥാനം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. രജനീകാന്ത് - ശങ്കര്‍ ടീമിന്റെ 2.0 യാണ് ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം. കന്നഡയില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫ് രണ്ടാം സ്ഥാനത്താണ്. ഷാരൂഖ് ഖാന്റെ സീറോയാണ് മൂന്നാമത്തെ ചിത്രം.


Next Story

Related Stories