UPDATES

സിനിമാ വാര്‍ത്തകള്‍

അയ്യങ്കാളിയുടെ ചരിത്രം മലയാളത്തില്‍ സിനിമയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകൻ പാ രഞ്ജിത്ത്

അയ്യങ്കാളിയും അംബേദ്ക്കറും ദളിത് സമൂഹത്തിനു വേണ്ടി ശബ്ദിച്ചവരാണെന്നും പാ രഞ്ജിത്ത് നേരത്ത
അഭിപ്രായപ്പെട്ടിരുന്നു.

മഹാത്മാ അയ്യങ്കാളിയുടെ ചരിത്രം മലയാളത്തില്‍ സിനിമയാക്കാന്‍ ആഗ്രഹം അറിയിച്ച് തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം അറിയിച്ചത്.

ജാതീയതക്കെതിരെ പോരാടിയ അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കുന്നതിലൂടെ അംബേദ്കറൈറ്റ് രാഷ്ട്രീയം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് അംബേദ്‌കർ അനുഭാവി കൂടിയായ രഞ്ജിത്ത് മനസ്സ് തുറന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട അയങ്കാളി അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു പാ രഞ്ജിത്ത്. ‘അയ്യങ്കാളി ഒരു യഥാര്‍ത്ഥ മഹാത്മാവാണ്. ജാതീയത കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് അദ്ദേഹം സവര്‍ണ്ണ മേധാവിത്വത്തിനെതിരെ ശബ്ദിക്കുന്നത്. അയ്യങ്കാളിയും അംബേദ്ക്കറും ദളിത് സമൂഹത്തിനു വേണ്ടി ശബ്ദിച്ചവരാണെന്നും പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ ഗോരക്ഷയുടെ പേരില്‍ ഹിന്ദുത്വവാദികള്‍ മുസ്ലിംകളെയും ദലിതുകളെയും വേട്ടയാടുന്ന സാഹചര്യത്തില്‍ സമൃദ്ധമായ ബീഫിന്റെ ലഭ്യതയാണ് തന്നെ കേരളത്തോട് അടുപ്പിക്കുന്നതെന്ന് പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു. അംബേദ്കറൈറ്റ് രാഷ്ട്രീയം പറയുന്ന വാണിജ്യചിത്രങ്ങള്‍ നിര്‍മിക്കുന്നത് ആ സന്ദേശം കൂടുതല്‍ പേരിലെത്താനാണ്. ‘ പാ രഞ്ജിത്ത്  പറഞ്ഞു. ഇന്ത്യയില്‍ തന്നെ വാണിജ്യ സിനിമകളിലൂടെ ഫാസിസത്തിനെതിരെ സംസാരിക്കുകയും അംബേദ്ക്‌റൈറ്റ് രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചുരുക്കം സംവിധായകരില്‍ ഒരാളാണ് പാ രഞ്ജിത്ത്.

പാ രഞ്ജിത്ത് നിർമിച്ച് മാറി ശെൽവരാജ് സംവിധാന ചെയ്ത ‘പരിയേറും പെരുമാൾ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജാതി രാഷ്ട്രീയം ആണ് ചിത്രം മുന്നോട്ടു വെക്കുന്ന പ്രമേയം.

ദളിത് എന്റെ ജാതിയല്ല, ആര്യവംശത്തിനെതിരേ പോരാടാനുള്ള ശക്തിയാണ്; പരിഹസിച്ചവരോട് പാ രഞ്ജിത്

തൊഴിലാളി വര്‍ഗത്തിന്റെ നിറവും മോദി കാലത്തെ ഇന്ത്യയും; രജനിയെ പാ രഞ്ജിത്ത് പഠിപ്പിക്കുന്ന ‘കാലാ’ രാഷ്ട്രീയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍