Top

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് , നിവിൻ, ടോവിനോ, ബിജു മേനോന്‍; ബോക്സോഫീസ് ഓണം കെങ്കേമമാവും

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് , നിവിൻ, ടോവിനോ, ബിജു മേനോന്‍; ബോക്സോഫീസ് ഓണം കെങ്കേമമാവും
ഓണാഘോഷം ഇത്തവണ പൊടി പാറും. ഓണാഘോഷങ്ങൾ കൊഴുപ്പിക്കാൻ മലയാള സിനിമയും തയ്യാറെടുക്കുകയാണ്. മമ്മൂട്ടി‐ സേതു കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു കുട്ടനാടൻ ബ്ലോഗ‌്, മോഹൻലാൽ ഇത്തിക്കര പക്കിയാകുന്ന നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നിവയാണ‌് സൂപ്പർ താരചിത്രങ്ങൾ. ഇതോടൊപ്പം ബിജുമേനോന്റെ പടയോട്ടവും ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ്-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വരത്തനും ഓണം റിലീസുകളായുണ്ട്. ടൊവിനോ തോമസിന്റെ തീവണ്ടിയും വിനയൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിയും കൂടി ചേരുമ്പോൾ ഇത്തവണയും ഓണത്തിന് തിയേറ്ററുകൾ പൂരപ്പറമ്പാകും.

മമ്മൂട്ടി ഹരി എന്ന ബ്ലോഗെഴുത്തുകാരനായി എത്തുന്ന കുട്ടനാടൻ ബ്ലോഗിൽ അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാർ. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാനസംരംഭമാണിത്. സേതുതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ അതിഥി വേഷത്തില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ സംവിധായകൻ. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന് കോഴി തങ്കച്ചന്‍ എന്നൊരു പേര് നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു.മെമ്മറീസ് എന്ന സിനിമയ്ക്ക് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ റിലീസുകളിൽ ഒന്നാണ്.കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളിയെത്തുന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും. ബോബി‐ സഞ്ജയ് ടീമാണ് തിരക്കഥ. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇത്തിക്കര പക്കിയായി മോഹൻലാലും എത്തുന്നു.ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആണ് കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കിയിരിക്കുന്നത്.

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും നിർമിച്ച് അമൽ നീരദ‌് സംവിധാനം ചെയ്യുന്ന വരത്തനിൽ ഐശ്വര്യ ലക്ഷ‌്മിയാണ‌് ഫഹദിന്റെ നായികയാകുന്നത‌്. രണ്ട‌് വ്യത്യസ‌്ത ഗെറ്റപ്പിലാണ‌് ഫഹദ‌് സിനിമയിൽ. പറവ, കൂടെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റിൽ സ്വയമ്പ് ആണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം.സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകർ.

നവാഗതനായ ഫെലിനിയുടെ സംവിധാനത്തിൽ ടൊവിനോ നായകനായെത്തുന്ന തീവണ്ടിയും ഓണത്തിന് തിയറ്ററിലെത്തും. നേരത്തെ നിരവധി സാങ്കേതിക കാരണങ്ങളാൽ സിനിമയുടെ റിലീസ് നീട്ടിവെച്ചിരുന്നു. ആക്ഷേപഹാസ്യ രൂപത്തിൽ ഒരുക്കുന്ന ചിത്രം ചെയിൻ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുൽഖർ സൽമാൻ ചിത്രമായ സെക്കൻഡ് ഷോയ്ക്കുവേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തിരക്കഥ. പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമാണം - ഓഗസ്റ്റ് സിനിമാസ്.

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ‌് പടയോട്ടം. 17ന് തിയറ്ററിലെത്തും. ചെങ്കൽ രഘു എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശേരി ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡേക്ക്‌ ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ എന്ന മെഗാഹിറ്റുകൾ പ്രേക്ഷകരിലേക്കെത്തിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് നിർമാണം.

കായംകുളം കൊച്ചുണ്ണി


ഒരു കുട്ടനാടൻ ബ്ലോഗ‌്


വരത്തന്‍


തീവണ്ടി


ചാലക്കുടിക്കാരൻ ചങ്ങാതി


പടയോട്ടം

Next Story

Related Stories