സോഷ്യൽ വയർ

ലൂസിഫറിന് റഷ്യയില്‍ പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ്; മോഹൻലാലിന് നന്ദി പറഞ്ഞ പൃഥ്വിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ

ബോളിവുഡ് തരാം വിവേക് ഒബ്‌റോയ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്.

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിലനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് എത്രത്തോളം തിളങ്ങാന്‍ ആകുമെന്ന് കാത്തിരിക്കുമായാണ് സിനിമ ലോകം .മോഹന്‍ലാല്‍ ,ഇന്ദ്രജിത് ,മഞ്ജു വാര്യര്‍ ,ടോവിനോ തോമസ് എന്നിവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നലെ ലൂസിഫറിന്റെ അവസാന ഷൂട്ടിംഗ് ദിനമായിരുന്നു റഷ്യയില്‍. ചിത്രത്തിന് പാക്കപ്പ് പറഞ്ഞ പൃഥ്വി ചിത്രത്തിലെ നായകനായ മോഹന്‍ലാലിന് നന്ദിയും അറിയിച്ചു. തന്റെ ഫേസ്ബുക്കിലൂടെ മോഹന്‍ലാലിന് നന്ദി അറിയിച്ച പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. :- ‘ലാലേട്ടന്‍ ലൂസിഫറിനും സ്റ്റീഫന്‍ നേടുംപള്ളിയ്ക്കും വിട പറയുന്ന ദിവസമാണ് ഇന്ന്. ഇന്ന് വരെ നടത്തിയതില്‍ ഏറ്റവും വ്യത്യസ്ഥമായ യാത്രയാണിത്. ‘ലൂസിഫര്‍’ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ അഭ്യുദയകാംഷികളില്‍ പലരും പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന്. ഇപ്പോഴും എനിക്കറിയില്ല എന്റെ തീരുമാനം ശരിയായിരുന്നോ എന്ന്. പക്ഷേ ഒന്നറിയാം. സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെക്കുറിച്ച്, പതിനാറു വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനെക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു.നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന്. നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്പെഷ്യല്‍ ആയിരിക്കും,’

ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തില്‍ ടൊവിനോ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുന്നത്. ബോളിവുഡ് തരാം വിവേക് ഒബ്‌റോയ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്ബാവൂര്‍ ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍