സിനിമാ വാര്‍ത്തകള്‍

യാത്രകളില്‍ പ്രണവിന്റെ കയ്യില്‍ ആകെയുണ്ടാകുക അഞ്ഞൂറ് രൂപ

സിനിമയല്ല പ്രണവിന്റെ സ്വപ്‌നമെന്നും പ്രിയദര്‍ശന്റെ മകള്‍ കല്യാണി

പ്രണവ് മോഹന്‍ലാലിന്റെ സ്വപ്‌നം സിനിമയൊന്നുമല്ലെന്ന് കളിക്കൂട്ടുകാരിയും സംവിധായകന്‍ പ്രിയദര്‍ന്റെ മകളുമായി കല്യാണി. ആദിയ്ക്ക് ശേഷം പ്രണവിന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോഴാണ് കല്യാണിയുടെ ഈ വെളിപ്പെടുത്തല്‍. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രണവിനെക്കുറിച്ചും സംസാരിച്ചത്.

‘ഒരു ഫാം ഉണ്ടാക്കുകയെന്നതാണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാമുള്ള ഒരു മിനി കാട്. അവന്‍ ആരെയും ഉപദേശിക്കാറില്ല, ആരില്‍ നിന്നും ഉപദേശം സ്വീകരിക്കാറുമില്ല’ കല്യാണി പറയുന്നു. ആദിയിലേത് പോലെയുള്ള അഭ്യാസങ്ങള്‍ അവനെക്കൊണ്ട് മാത്രമേ പറ്റൂ. മരങ്ങളിലും മലകളിലുമെല്ലാം വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. കല്യാണി കൂട്ടിച്ചേര്‍ത്തു. സിനിമ തിരക്കുകള്‍ മൂലം യാത്രകളെല്ലാം ഒഴിവാക്കിയതിനാല്‍ കൈകള്‍ സോഫ്റ്റായി പോയെന്ന സങ്കടത്തിലാണ് ഇപ്പോള്‍.

മൗണ്ടന്‍ ക്ലിമ്പിങ്ങിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡറാക്കാനുള്ള ശ്രമത്തിലാണ് പ്രണവ് ഇപ്പോള്‍. അതിനായി ഹിമാലയന്‍ യാത്രയിലാണ്. അഞ്ഞൂറ് രൂപയേ പ്രണവിന്റെ കയ്യില്‍ പലപ്പോഴും കാണാറുള്ളൂവെന്നും കല്യാണി പറയുന്നു. ലോറിയിലും മറ്റുമാണ് കൂടുതലും യാത്ര. കയ്യില്‍ പണമില്ലാതെ വരുമ്പോള്‍ അനിയത്തിയെ വിളിക്കും അതും നൂറു രൂപയോ മറ്റോ മാത്രമായിരിക്കും ചോദിക്കുന്നത്.

ചെറുപ്പം മുതല്‍ പ്രണവും കല്യാണിയും നല്ല കൂട്ടുകാരാണ്. ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചതും അടുത്തടുത്താണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍