TopTop
Begin typing your search above and press return to search.

കങ്കണയ്ക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ച ക്വീനിന്റെ വിവിധ ഭാഷ റീമേക്കുകൾ തയ്യാർ: ട്രെയിലറുകൾ കാണാം

കങ്കണയ്ക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ച ക്വീനിന്റെ വിവിധ ഭാഷ റീമേക്കുകൾ തയ്യാർ: ട്രെയിലറുകൾ കാണാം
ഏറെ പ്രേക്ഷക പ്രശംസ പിടിപിച്ചുപറ്റിയ കങ്കണാ റാവത്തിന്റെ ഹിന്ദി ചിത്രം ക്വീന്‍ തെന്നിന്ത്യയിലെ നാല് ഭാഷകളില്‍ റീമേക്ക് ചെയ്ത് ഉടന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.മലയാളത്തില്‍'സംസം'എന്ന പേരിലാണ് ചിത്രമിറങ്ങുന്നത്. ലയാളി താരം മഞ്ജിമ മോഹനാണ് നായിക.ചിത്രത്തിന്റെ നാല് ഭാഷകളിലെ ടീസര്‍ പുറത്തിറങ്ങി.

ചിത്രത്തിന്റെ തമിഴ് റീമേക്കായ 'പാരീസ് പാരീസില്‍' കാജല്‍ അഗര്‍വാളും നായിക. തെലുങ്കു പതിപ്പായ 'That is Mahalakshmi'ല്‍ തമന്ന ഭാട്ടിയയും കന്നഡ പതിപ്പായ 'ബട്ടര്‍ഫ്ളൈ'സി ല്‍ പാറുല്‍ യാദവുമാണ് നായികമാര്‍.

തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ് മലയാളം പതിപ്പിന്റെ സംവിധായകന്‍. ചിത്രത്തിന്റെ തമിഴ്,കന്നഡ പതിപ്പുകള്‍ രമേശ് അരവിന്ദും, തെലുങ്കില്‍ പ്രശാന്ത് വര്‍മ്മയും സംവിധാനം ചെയ്യും ,മനുകുമാരനാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ നാലു പതിപ്പുകളും ഒരേസമയമാണ് ചിത്രീകരിച്ചത്.യൂറോപ്പ് ആണ് പ്രധാന ലൊക്കേഷന്‍. മികച്ച നടിക്കുള്ള ദേശിയ പുരസ്‌ക്കാരം കങ്കണക്ക് നേടി കൊടുത്ത ക്വീന്‍ റാണി മെഹ്മ എന്ന സാധരണക്കാരിയായ പെണ്‍കുട്ടിയുടെ ജീവിത കഥയാണ്.
പ്രതിശ്രുത വരന്‍ ഉപേക്ഷിച്ച റാണി പാരീസില്‍ എത്തുന്നതും, അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കങ്കണക്ക് ദേശിയ പുരസ്‌കാരം നേടിക്കൊടുത്ത ഈ കഥാപാത്രം മറ്റു ഭാഷകളില്‍ എത്തുമ്പോള്‍ മികവുറ്റതാക്കേണ്ട ഉത്തരവാദിത്വംകൂടിയാണ് ചിത്രത്തിലെ നായികമാര്‍ക്കുള്ളത്.

TAMIL TEASER



Malayalam Teaser



Telugu Teaser



Kannada Teaser



Next Story

Related Stories