സിനിമാ വാര്‍ത്തകള്‍

ഒടുവില്‍ രാജ്കുമാര്‍ ഹിരാനി സമ്മതിച്ചു; ‘സഞ്ജു’വില്‍ സഞ്ജയ് ദത്തിനെ ‘വെള്ളപൂശാന്‍’ ശ്രമിച്ചിരുന്നു

1993 ബോംബെ സ്‌ഫോടന കേസില്‍ അഴിക്കുള്ളിലായ നടനെക്കുറിച്ച് സഹാനുഭൂതി സൃഷ്ടിക്കാന്‍ ചിത്രത്തിലൂടെ മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച ചിത്രമായിരുന്നു രാജ്കുമാര്‍ ഹിരാനിയുടെ സഞ്ജു. 2018-ലെ ഇതുവരെയുള്ള ഏറ്റവും വലിയ പണംവാരിപ്പടം സഞ്ജയ് ദത്തിനെ വെളള പൂശൂന്നുവെന്ന ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ശരിയാണെന്ന തരത്തില്‍ വൈകാരികമായ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി.

1993 ബോംബെ സ്‌ഫോടന കേസില്‍ അഴിക്കുള്ളിലായ നടനെക്കുറിച്ച് സഹാനുഭൂതി സൃഷ്ടിക്കാന്‍ ചിത്രത്തിലൂടെ മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദനായകനായ സഞ്ജയ് ദത്തിനെ വെള്ളപൂശാന്‍ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണം നേരത്തെ അദ്ദേഹം നിഷേധിച്ചിരുന്നു.

ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും, എവിടെയാണ് താന്‍ സഞ്ജയ് ദത്തിനെ മഹത്വവത്കരിച്ചതെന്നു വ്യക്തമാക്കണമെന്നും കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ മെല്‍ബണില്‍ നടന്ന ഒരു ചടങ്ങിനിടെ രാജ്കുമാര്‍ ഹിരാനി പറഞ്ഞിരുന്നു.

എന്നാല്‍, ഒരു മാസത്തിനുശേഷം ഡല്‍ഹിയിലെ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടിവി ഡയറക്ടര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഹിരാനി യഥാര്‍ത്ഥ വസ്തുത വെളിപ്പെടുത്തിയത്. സിനിമയിലെ മുഖ്യകഥാപാത്രത്തിന്റെ യഥാര്‍ത്ഥ ജീവിതത്തെകുറിച്ച് സഹതാപം സൃഷ്ടിക്കാന്‍ ഒറിജിനല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍