UPDATES

സിനിമാ വാര്‍ത്തകള്‍

‘കെപിഎസി ലളിതയുടെ നിലപാട് സ്ത്രീ വിരുദ്ധം, മാപ്പു പറയാനോ എ എം എം എയിലേക്കു തിരിച്ചു പോകാനോ ഇല്ല’ : രമ്യ നമ്പീശൻ

ഒരു സ്ത്രീയെന്ന നിലയില്‍ കെ.പി.എ.സി ലളിത സ്വീകരിച്ച നിലപാട് തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും രമ്യ പറഞ്ഞു.

ഡബ്ലിയു സി സി – എ എം എം എ സംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ എ.എം.എം.എ സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് നടിയും ഡബ്ലിയു സി സി അംഗവുമായ രമ്യ നമ്പീശന്‍. ഇന്നത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ കെ.പി.എ.സി ലളിത സ്വീകരിച്ച നിലപാട് തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും രമ്യ പറഞ്ഞു.

എല്ലാം സഹിച്ചാല്‍ മാത്രമെ എ.എം.എം.എയ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളോട് തനിക്ക് മറുപടിയില്ല. പക്ഷേ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെ.പി.എ.സി ലളിതയുടെ വാര്‍ത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നു.

താരസംഘടനയായ അമ്മയ്‌ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് അമ്മ സെക്രട്ടറി സിദ്ധിഖ്. നടി കെ പി എസ് സി ലളിതയും ചേർന്ന് ഇന്നലെ പത്രസമ്മേളനം വിളിച്ചിരുന്നു. ഡബ്ല്യൂസിസി അംഗങ്ങള്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്ന് സിദ്ധിഖ് പറയുന്നു. സംഘടനയ്ക്ക് ഉള്ളില്‍ നിന്നും പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

അതെ സമയം സംഘടനയില്‍ നിന്നും രാജിവച്ച് പോയ നടിമാരെ തിരിച്ചുവിളിക്കില്ലെന്ന് കെ പി എ സി ലളിത പറഞ്ഞു. താന്‍ ദിലീപിനെ ജയിലില്‍ കാണാന്‍ പോയതു മാത്രമാണ് എല്ലാവരും വിഷയമാക്കുന്നത്. എന്നാല്‍ താന്‍ ആക്രമിക്കപ്പെട്ട നടിയെ കാണാന്‍ പോയതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന നടിമാരെ താന്‍ പേര് വിളിക്കുന്നില്ലെന്നും നടിമാര്‍ എന്ന് മാത്രമേ വിളിക്കൂവെന്നും ലളിത കൂട്ടിച്ചേര്‍ത്തു. ദിലീപ് സംഘടനയില്‍ നിന്നും പുറത്തുപോകുന്നുവെന്ന് വളരെ മാന്യമായാണ് അറിയിച്ചതെന്നും അതാണ് മാന്യതയെന്നും ലളിത പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രമ്യ നമ്പീശൻ രംഗത്തെത്തിയിരിക്കുന്നത്.

സിനിമാ മേഖലയേയും മറ്റു സംഘടനകളയേും തകര്‍ക്കാന്‍ വേണ്ടി രൂപംകൊണ്ടതാണ് ഡബ്ല്യൂ.സി.സി എന്ന പ്രചരണങ്ങള്‍ മനപ്പൂര്‍വമാണ്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് രീതി. അതാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളില്‍ കണ്ടത്. വിഷയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ പെയിഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം, പക്ഷേ ആവശ്യമായ സമയത്ത് പ്രതികരിക്കണമല്ലോയെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.

എ.എം.എം.എ സംഘടന ആരുടെകൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. അതിനേക്കാള്‍ ഉപരി ഇത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതിലാണ് എനിക്ക് അത്ഭുതം. പ്രത്യേക രീതിയിലാണ് എല്ലാം ഫാബ്രിക്കേറ്റ് ചെയ്തിരിക്കുന്നത്. ഡബ്ല്യൂ.സി.സി പുരുഷവിരുദ്ധവും ‘അമ്മ’ വിരുദ്ധവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നു. ഡബ്യൂ.സി.സിക്ക് അങ്ങനെ ഒരു ലക്ഷ്യമില്ല. കൂടെയുള്ള ഒരള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സിനിമാ വ്യവസായത്തില്‍ തന്നെ ശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു- രമ്യ നമ്പീശന്‍ വ്യക്തമാക്കി.

ലഫ്. കേണല്‍ പദവിയെക്കാള്‍ വലുതാണ് ആര്‍ജ്ജവുമുളള വ്യക്തിത്വം; സൂപ്പര്‍താരങ്ങളെ പേരുചൊല്ലി വിളിക്കുന്നത് അപരാധമായി കാണുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ല

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍