TopTop
Begin typing your search above and press return to search.

ഇന്ത്യൻ സിനിമയിലെ ലൈംഗികത എന്ന വലിയ പാപം: 'സേക്രഡ് ഗെയിംസ്' എന്തുകൊണ്ട് ആരും കുടുംബസമേതം കാണുന്നില്ല?

ഇന്ത്യൻ സിനിമയിലെ ലൈംഗികത എന്ന വലിയ പാപം:
‘സേക്രഡ് ഗെയിംസ്’ രണ്ടാം സീസണ്‍ ആഗസ്റ്റ് 15ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഇന്ത്യൻ സിനിമയില്‍ ലൈംഗികത, മതം, രാഷ്ട്രീയം എന്നീ മൂന്ന് വലിയ ‘നോ’കള്‍ ഉണ്ടെന്നും, ആ മൂന്നിനേയുമാണ് സേക്രഡ് ഗെയിംസ് അഭിസംബോധന ചെയ്യുന്നതെന്നും പറയുകയാണ്‌ ഈ നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസിന്‍റെ സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപ്. രാഷ്ട്രീയ – പോലീസ് രംഗത്തെ അഴിമതി, സംഘടിത കുറ്റകൃത്യങ്ങൾ, മതപരമായ പിരിമുറുക്കം, ആണവ ഭീകരത തുടങ്ങി കാലികപ്രസക്തമായ വിഷയങ്ങളാണ് സീരീസ് കൈകാര്യം ചെയ്യുന്നത്.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന അധോലോക നായകന്‍റെ വളര്‍ച്ചയും, അതിന് സമാന്തരമായി പറയുന്ന സെയ്ഫ് അലിഖാന്റെ സര്‍താജ് സിംഗ് എന്ന സിഖ് പൊലീസുകാരന്‍റെ അന്വേഷണങ്ങളും രണ്ട് കാലത്തില്‍ നിന്ന് ആവിഷ്കരിക്കുകയാണ് സേക്രഡ് ഗെയിംസ്. അതില്‍ ചോരയും, ലൈംഗികതയും, അക്രമവുമുണ്ട്. മുഖ്യധാരാ സിനിമയിൽ അങ്ങനെയൊന്നു ചെയ്യാനും പ്രേക്ഷകസ്വീകാര്യത ലഭിക്കാനും പ്രയാസമാണെന്ന്’ അനുരാഗ് കശ്യപ് പറയുന്നു. ‘ഇന്ത്യയിൽ സിനിമ കാണുന്നത് ഒരു കുടുംബാനുഭവമാണ്, ഒരു കമ്മ്യൂണിറ്റി അനുഭവമാണ്. അതുകൊണ്ടുതന്നെ സേക്രഡ് ഗെയിംസ് കാണാന്‍ ആരും കുടുംബവുമൊത്ത് ഇരിക്കില്ല’.

ഇന്ത്യൻ സിനിമയിലെ ഒറ്റയാനാണ് അനുരാഗ് കശ്യപ്. 15 വർഷമായി അദ്ദേഹം വാണിജ്യ – മുഖ്യധാരാ സിനിമകള്‍ക്ക് പുറത്താണ് പ്രവർത്തിക്കുന്നത്. യാഥാസ്ഥിതിക സമൂഹത്തെ പ്രകോപിപ്പിക്കുന്ന, താരതമ്യേന ചെലവു കുറഞ്ഞ സിനിമകള്‍ക്ക് പിന്നിലായിരുന്നു ഇത്രകാലവും അദ്ദേഹം. എന്നാലിപ്പോള്‍, ഇന്ത്യന്‍ സിനിമയുടെ നവതരംഗത്തെ മുന്നില്‍ നിന്ന് നയിക്കുകയും സമൂലമായൊരു മാറ്റത്തിന് തിരികൊളുത്തുകയും ചെയ്തിരിക്കുകയാണ് കശ്യപ്. 1.3 ബില്യൺ ആളുകളും 500 ദശലക്ഷത്തിലധികം ഇന്റർനെറ്റ് വരിക്കാരും ഉള്ള രാജ്യത്തെക്കാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഭീമന്മാർ സേക്രഡ് ഗെയിംസ് പോലുള്ള വിഭവങ്ങളുമായി എത്തുന്നത്.

നെറ്റ്ഫ്ലിക്സും ആമസോണും തങ്ങളുടെ സേവനങ്ങൾ 2016-ല്‍ ആരംഭിക്കുകയും, വൈകാതെ ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്സ്റ്റാർ പോലുള്ള വലിയ പ്രാദേശിക എതിരാളികളെ ഏറ്റെടുക്കുകയും ചെയ്തു. 17 യഥാർത്ഥ ഇന്ത്യൻ സീരീസുകള്‍ സൃഷ്ടിക്കുമെന്ന് ആമസോൺ പ്രതിജ്ഞയെടുത്തിരിക്കുകയാണ്, നെറ്റ്ഫ്ലിക്സാവട്ടെ 16 ഒറിജിനൽ സീരീസും 22 സിനിമകളും നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ബോളിവുഡിന് ഒരിക്കലും പറയാന്‍ കഴിയാത്ത കഥകൾ പറയുക മാത്രമല്ല, ബോളിവുഡിന് എത്തിച്ചേരാനാകാത്ത പ്രേക്ഷകരിലേക്ക് എത്തിച്ചേരുകയും ചെയ്യുകയാണ് അവര്‍. സേക്രഡ് ഗെയിംസ് ഇന്ത്യയിൽ ഒരു പ്രതിഭാസമായിരുന്നുവെങ്കിലും, അതു കണ്ടവരില്‍ ഭൂരിഭാഗവും രാജ്യത്തിനു പുറത്തു നിന്നുള്ളവരായിരുന്നുവെന്ന് നെറ്റ്ഫ്ലിക്സ് സാക്ഷ്യപ്പെടുത്തുന്നു.

വിക്രം ചന്ദ്രയുടെ പ്രശസ്തമായ സേക്രഡ് ഗെയിംസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മ്മിച്ചിട്ടുള്ളത്. വിക്രമാദിത്യ മോഠ്വാനി അനുരാഗ് കശ്യപും ഒരുമിച്ചാണ് സേക്രഡ് ഗെയിംസ് ആദ്യ ഭാഗം സംവിധാനം ചെയ്തിരുന്നത്. പുതിയ സീസണില്‍ വിക്രമാദിത്യ മോഠ്വാനിക്ക് പകരം നീരജ് ഗെയ്‍വാനി സംവിധായകനായി എത്തുന്നു. സേക്രഡ് ഗെയിംസിനെ കുറിച്ച് ‘ദ ഗാര്‍ഡിയനില്‍’ വന്ന ഫീച്ചര്‍ ഇവിടെ വായിക്കാം.

Next Story

Related Stories