UPDATES

സിനിമാ വാര്‍ത്തകള്‍

ദക്ഷിണേന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് സ്വന്തമാക്കൊനൊരുങ്ങി സായി പല്ലവി; മറികടക്കുന്നത് ധനുഷിനെ

മാരി 2 തീയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെയാണ് ധനുഷിന്റെ റെക്കോര്‍ഡ് സായിക്ക് മുന്നില്‍ വഴി മാറുമെന്നത് കൗതുകകരമാണ്

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ യു ട്യൂബ് ഗാനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങി സായി പല്ലവി. തെലുഗില്‍ വന്‍ വിജയമായി മാറിയ സായിയുടെ ഫിദയിലെ ‘വച്ചിന്‍ഡെ’ എന്ന ഗാനമാണ് ദക്ഷിണേന്ത്യയില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. 16 കോടി 79 ലക്ഷത്തോളം പേരാണ് ഈ ഗാനം യൂ ട്യൂബിലൂടെ കണ്ടത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗാനങ്ങളില്‍ ഏറ്റവുമധികം കാഴ്ചക്കാരെന്ന റെക്കോര്‍ഡ് നിലവില്‍ ധനുഷിന്റെ ‘വൈ ദിസ് കൊലവെറി’ പാട്ടിനാണ്. 16 കോടി 96 ലക്ഷം പേരാണ് ഇതിനകം കൊലവറി പാട്ട് യൂ ട്യൂബില്‍ കണ്ടത്.

പ്രേമത്തിലെ മലര്‍ മിസ് ആയി നിഷ്‌കളങ്കമായ ചിരിയിലൂടെയും ത്രസിപ്പിക്കുന്ന ചുവടുകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സായി പല്ലവി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലിയിലും സായി പല്ലവി ശ്രേദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ധനുഷ് ചിത്രം മാരി 2 വിലൂടെ സായി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തുകയാണ്.

മാരി 2 തീയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെയാണ് ധനുഷിന്റെ റെക്കോര്‍ഡ് സായിക്ക് മുന്നില്‍ വഴി മാറുമെന്നത് കൗതുകകരമാണ്. ധനുഷിന്റെ’ കൊലവെറി ‘പാട്ട് 7 വര്‍ഷം കൊണ്ടാണ് 16 കോടി കാഴ്ചക്കാരെ സമ്പാദിച്ചതെങ്കില്‍ സായിയുടെ ഫിദ ഗാനത്തിന് കേവലം ഒരു വര്‍ഷം മാത്രമാണ് വേണ്ടിവന്നത്. സായി പല്ലവിയുടെ മനോഹരമായ ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ശക്തികാന്ത് കാര്‍ത്തിക്ക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയും ചേര്‍ന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍