TopTop
Begin typing your search above and press return to search.

എഴുപത് വയസ്സുകാരിയുടെ റോളിൽ സാമന്ത എത്തുന്നു

എഴുപത് വയസ്സുകാരിയുടെ റോളിൽ സാമന്ത എത്തുന്നു
ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി സാമന്ത എത്തുന്നു. എഴുപതു വയസ്സുകാരിയുടെ റോളിലാണ് സാമന്ത തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്.നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കിലാണ് സമാന്ത വൃദ്ധയുടെ വേഷത്തില്‍ എത്തുന്നത്. 50 വയസ്സുകാരനായ റാവു രമേശ് ആണ് ചിത്രത്തിൽ സാമന്തയുടെ മകനായി വേഷമിടുന്നത്.

എഴുപതുകാരിയായ വൃദ്ധയില്‍ നിന്ന് ഇരുപതുകാരിയിലേക്കുള്ള ഒരു സ്ത്രീയുടെ നിഗൂഢമായ മാറ്റമാണ് മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രം.മിസ് ഗ്രേനിയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് വളരെ അധികം പേടിയും വെപ്രാളവുമുണ്ട്. എന്നാലും ഒരു വെല്ലുവിളിയായി സ്വീകരിച്ച് ഈ ചിത്രം ചെയ്യും എന്ന് സമാന്ത പറഞ്ഞിരുന്നു .വിവാഹ ശേഷം സമാന്ത വളരെ അധികം സലക്ടീവ് ആയിരിക്കുകയാണ്. ഗ്ലാമര്‍ കഥാപാത്രങ്ങളില്‍ നിന്ന് മാറി അത്രയേറെ പക്വതയുള്ള വേഷങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. മിസ് ഗ്രേനിയുടെ റീമേക്ക് ഉള്‍പ്പടെ യു ടേണ്‍, രംഗസ്ഥലം എന്നീ ചിത്രങ്ങളും അതിനുദാഹരണമാണ്.

Next Story

Related Stories