സിനിമാ വാര്‍ത്തകള്‍

ആർഭാടങ്ങളും, ആഘോഷങ്ങളുമില്ല നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തി ‘സർക്കാർ’ റിലീസ് ദിനത്തിൽ വിജയ് ആരാധകർ

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന സര്‍ക്കാര്‍ തമിഴ്‌നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്.

വിജയ് ചിത്രം സര്‍ക്കാരിന്റെ പ്രചരണാര്‍ഥം കട്ടൗട്ട് സ്ഥാപിച്ച്, പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങളില്‍ നിന്ന് മാറി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടുകയാണ് വിജയ് ആരാധകര്‍.  കോട്ടയത്തെ വിജയ് ആരാധകര്‍ ചങ്ങനാശ്ശേരിയില്‍ നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തി കൈയടി നേടുകയാണ്. ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെ വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുത്തത്.

കല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വിജയ് ഫാന്‍സ് സഹായവുമായെത്തുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണാഭരണവും വിജയ് ഫാന്‍സ് വാങ്ങി നല്‍കി. ബി.കോം, ഫിനാന്‍സ് അക്കൗണ്ടിംഗ് പഠനം പൂര്‍ത്തിയാക്കിയ മോനിഷ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.

റിലീസ് ആഘോഷത്തിനായി കരുതിയ പണവും അതിലുപരിയും സ്വരൂപിച്ചു ആണ് വിജയ് ആരാധകർ തുക കണ്ടെത്തിയത്.

അതേസമയം തീയേറ്ററുകളിലെത്തി രണ്ടാം ദിവസം തന്നെ  സര്‍ക്കാര്‍ 100 കോടി കളക്ഷൻ നേടും എന്നാണ് റിപ്പോട്ടുകൾ .  പ്രമുഖ ട്രേഡ് അനലിസ്റ്റായ എ2 സ്റ്റുഡിയോ ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം അറിയിച്ചത്.സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന സര്‍ക്കാര്‍ തമിഴ്‌നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി ചിത്രത്തില്‍ അണിനിരക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍