സിനിമാ വാര്‍ത്തകള്‍

സമാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പിനായി സെക്‌സി ദുര്‍ഗയുടെ ആദ്യ കേരള പ്രദര്‍ശനം നവംബര്‍ 16ന്

Print Friendly, PDF & Email

രണ്ട് മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലക്‌സിന്റെ ഓഡി 1ല്‍; അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് ചാര്‍ജ്

A A A

Print Friendly, PDF & Email

റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും. ഒട്ടനവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രത്തിന്റെ പേരിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് മുംബൈ മാമി ചലച്ചിത്ര മേളയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് എസ് ദുര്‍ഗ എന്ന് പേര് മാറ്റി സെന്‍സര്‍ഷിപ്പ് നേടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്‌ഐയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര ഐആന്‍ഡ്ബി മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയതിന്റെ വിവാദം കത്തിനില്‍ക്കുമ്പോഴാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രദര്‍ശനാനുമതി നേടിയെങ്കിലും സമകാലിക മലയാള സിനിമ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് സംവിധായകന്‍ സനല്‍ ചിത്രം മേളയില്‍ നിന്നും പിന്‍വലിക്കുന്നതായും പ്രഖ്യാപിച്ചു. ഐഎഫ്എഫ്‌കെ ആരംഭിച്ചതിന് ശേഷം ആദ്യമായി ഒരു പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനാലാണ് ചിത്രം പിന്‍വലിച്ചത്. ഐഎഫ്എഫ്‌കെയ്ക്ക് സമാന്തരമായി കാഴ്ച ഇന്‍ഡി ഫെസ്റ്റ്(കെഐഎഫ്എഫ്) എന്ന ചലച്ചിത്രമേള തിരുവനന്തപുരം കാഴ്ച ഫിലിം ഫോറത്തിവന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. മൂന്ന് ദിവസം നാല് ചിത്രങ്ങള്‍ വീതമാണ് കെഐഎഫ്എഫില്‍ പ്രദര്‍ശിപ്പിക്കുക.

‘ബാഹുബലിയോടൊപ്പം സെക്സി ദുര്‍ഗ്ഗ തിരഞ്ഞെടുക്കാത്തതിന് നന്ദി’; ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു

ഈ മേളയ്ക്കുള്ള ധനസമാഹരണാര്‍ത്ഥമാണ് വ്യാഴാഴ്ച സെക്‌സി ദുര്‍ഗയുടെ പ്രീമിയര്‍ സംഘടിപ്പിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഇതോടൊപ്പം കെഐഎഫിന്റെ പാസും അനുവദിക്കും. 650 പേര്‍ക്കാണ് സെക്‌സി ദുര്‍ഗയുടെ പ്രീമിയറിന് പ്രവേശനമുള്ളത്. നവംബര്‍ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലക്‌സിന്റെ ഓഡി 1ലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഡിസംബര്‍ എട്ട് മുതല്‍ 11 വരെ തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ ബാലവാടിയിലാണ് കിഐഎഫ്എഫ് നടക്കുക.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍