സിനിമാ വാര്‍ത്തകള്‍

‘ഞാനും അയാളെ ഒരുപാട് ഇഷ്ടപ്പെടുന്നു’: തരംഗമായി ഷാരൂഖ് ഖാന്റെ ട്വിറ്റര്‍ ചോദ്യോത്തരങ്ങള്‍

ഷാരൂഖ് ഖാന്റെ ഓരോ മറുപടികളും പതിനായിരക്കണക്കിന് പേരാണ് റീ ട്വീറ്റ് ചെയ്യുന്നത്

കിംഗ് ഖാന്‍ ഇപ്പോള്‍ സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കില്‍ ആണ്. ആരാധകരോട് എന്നും വലിയ നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഷാരുഖ് ബിധനാഴ്ച ട്വിറ്ററില്‍ തന്റെ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷന്‍ ആണിപ്പോള്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്. ഷാരൂഖ് ഖാന്റെ ഓരോ മറുപടികളും പതിനായിരക്കണക്കിന് പേരാണ് റീ ട്വീറ്റ് ചെയ്യുന്നത്. ‘ക്ഷമിക്കണം ഞാന്‍ ഒരു സല്‍മാന്‍ ഖാന്‍ ആരാധകന്‍ ആണെന്ന’ ദല്‍ഹി സ്വദേശിയുടെ ട്വീറ്റിന് സെക്കന്റുകള്‍ക്കുള്ളില്‍ മറുപടി ‘ഞാനും അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു’.

സിനിമ സെലിബ്രിറ്റികള്‍ എല്ലാ വിഷയത്തിലും ഇടപെടണം എന്ന് ധരിക്കുന്ന ഒരു കൂട്ടര്‍ സജീവമാണ്. അക്കൂട്ടത്തിലെ ഒരു വിരുതന്റെ ചോദ്യം ആയിരുന്നു അടുത്തത്. കശ്മീര്‍ മുതല്‍ ബംഗാള്‍ വരെ നടക്കുന്ന പല കലാപങ്ങളെ കുറിച്ചും മറ്റും ഷാരൂഖ് എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല? സൂപ്പര്‍സ്റ്റാറിന്റെ മറുപടി ഒട്ടും താമസിച്ചില്ല. ‘ഞാന്‍ മറുപടി പറയാം, പക്ഷെ അതിനനുയോജ്യമായ, ഫാഷനബിള്‍ ആയ വസ്ത്രം ആണ് താങ്കള്‍ ധരിച്ചത് എന്ന് എനിക്ക് ഉറപ്പില്ല ‘.

ഏറ്റവുമധികം ആരാധകരെ ആകര്‍ഷിച്ച മറുപടി പ്രായം കൂടി വരുന്നത് ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ‘ഒരിക്കലും ഇല്ല മൂന്നു മിടുക്കരായ മക്കളും, സുന്ദരിയായ ഒരു ഭാര്യവും ഉള്ളപ്പോള്‍ ബോറടിക്കാന്‍ പോലും നേരം ഇല്ല’ എന്ന് കിംഗ് ഖാന്‍. ആരാധകരുമായുള്ള ചോദ്യോത്തര സെഷന്‍ വന്‍ വിജയമായതോടെ ഇനിയും ഇത് തുടരാന്‍ ആണ് സാധ്യത.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍