സിനിമാ വാര്‍ത്തകള്‍

‘പൊന്നമ്മച്ചീ, മരിച്ചവരെ വെറുതെ വീടു’; കെ.പി.എ.സി ലളിതയ്ക്ക് ഷമ്മി തിലകന്റെ മറുപടി

ഇല്ലെങ്കില്‍ ആ ‘കോല്‍’ നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.#ജാഗ്രതൈ.

നടൻ തിലകനുമായി ഉണ്ടായ അസ്വാരസ്യങ്ങളും, പിണക്കവും മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കു വെച്ച നടി കെ പി എ സി ലളിതയ്‌ക്ക്‌ മറുപടിയുമായി തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ. സ്വന്തം കണ്ണില്‍ കിടക്കുന്ന ‘കോല്‍’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേയെന്ന് ഷമ്മി തിലകൻ തന്റെ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

‘പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന ‘കോല്‍’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ…? ഇല്ലെങ്കില്‍ ആ ‘കോല്‍’ നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.#ജാഗ്രതൈ. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു.’ ഇതായിരുന്നു ഷമ്മിയുടെ കുറിപ്പ്.

മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ പി എസ് സി ലളിത കുറേ വര്‍ഷം താനും തിലകനും തമ്മിൽ തമ്മില്‍ മിണ്ടിയിട്ടില്ലെന്നും, തന്റെ ഭർത്താവിനെ പറ്റി മോശമായി പറഞ്ഞതാണ് വഴക്കിന് കാരണമെന്നും തുറന്നു പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ഷമ്മി തിലകൻ ഇപ്പോൾ നടത്തിയിരിക്കുന്നത്.

കെപിഎസി ലളിതയുടെ വാക്കുകൾ

കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്. എന്റെ പുറകേ നടന്നു വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടനു രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു

ഇതു രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നു ഞാനും പറഞ്ഞു. സ്ഫടികത്തില്‍ അഭിനയിക്കുമ്പോഴും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോടു പറയുമായിരുന്നു- ഭദ്രാ അവരോടു പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്.

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

താര മാടമ്പികള്‍ ജനാധിപത്യ ഭാഷണം നടത്തുമ്പോള്‍ നമുക്ക് തിലകനെ ഓര്‍ക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍