സിനിമാ വാര്‍ത്തകള്‍

ശില്‍പ്പ ഷെട്ടിയ്‌ക്കെന്തു പറ്റിയെന്ന് സോഷ്യല്‍ മീഡിയ: ഗര്‍ഭിണിയല്ലെന്ന് താരം

എന്റെ ശരീരത്തിനകവും പുറമേ പോലെ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഒരു പതിവ് ചെക്ക്അപ്പിന് വേണ്ടി മാത്രമാണ് ക്ലിനിക്കില്‍ പോയത്

ശില്‍പ്പ ഷെട്ടി കുന്ദ്ര ഒരു ക്ലിനിക്കില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ശില്‍പ്പ ഗര്‍ഭിണിയാണോയെന്ന് അറിയാനാണ് പലര്‍ക്കും ആകാംക്ഷ. എന്നാലിപ്പോള്‍ ശില്‍പ തന്നെ ആ ആകാംക്ഷ വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.

ഒരു പതിവ് പരിശോധനയ്ക്ക് വേണ്ടി മാത്രമാണ് താന്‍ ക്ലിനിക്കില്‍ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ശില്‍പ്പാ കോ ക്യാ ഹുവ (ശില്‍പ്പയ്ക്ക് എന്തുപറ്റി?) എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വിറ്ററില്‍ ഈ ചിത്രം പ്രചരിച്ചിരുന്നത്. ശില്‍പ്പയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും വിയാന്‍ എന്ന ഒരു മകനുണ്ട്. അന്വേഷണങ്ങള്‍ക്ക് ട്വിറ്ററിലൂടെ തന്നെയാണ് ശില്‍പ്പ മറുപടി നല്‍കുന്നത്. ‘ശില്‍പ്പാ കോ ക്യാ ഹുവ, കുച്ച് നഹി! ഹേ ഭഗ്‌വാന്‍.. എന്റെ ശരീരത്തിനകവും പുറമേ പോലെ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഒരു പതിവ് ചെക്ക്അപ്പിന് വേണ്ടി മാത്രമാണ് ക്ലിനിക്കില്‍ പോയത്. നമ്മളെല്ലാവരും ചെയ്തിരിക്കേണ്ടതാണ് അത്. ഗര്‍ഭിണി അല്ല. മുന്‍കരുതലാണ് ചികിത്സയെക്കാള്‍ നല്ലത്’ എന്നായിരുന്നു ശില്‍പ്പയുടെ ട്വീറ്റ്.

നേരത്തെ മുതിര്‍ന്ന അഭിനേത്രി ശബാന ആസ്മി നടത്തിയ ഈദ് പാര്‍ട്ടിയില്‍ ശില്‍പ്പ പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ‘ഞാന്‍ ഭക്ഷത്തിന്റെ കാര്യത്തില്‍ അവിടെ ചതിക്കപ്പെടുകയായിരുന്നു. ദിയ മിര്‍സയ്ക്കും അദിതി റാവു ഹൈദാരിക്കൊമൊപ്പമാണ് ആ രസകരമായ ദിവസം ആരംഭിച്ചത്. അനില്‍ കപൂറിന്റെ പ്രത്യേക സാന്നിധ്യത്തിന് നന്ദി. ഇത്തരമൊരു കെട്ടുകഥ പരത്തിയതിന് ശബാന ആസ്മിയ്ക്കും നന്ദി. ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു’ എന്ന് ഈ ഫോട്ടോകളോട് ശില്‍പ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

ശബാന ശില്‍പ്പയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ‘അവള്‍ കഴിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. ഇങ്ങനെയിരിക്കാന്‍ അവളെന്താണ് ചെയ്യുന്നത്?’

(ചിത്രം: ഐഎഎന്‍എസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍