സോണി പിക്‌ചേര്‍സിന് ചെറിയൊരു അബദ്ധം പറ്റി. ചെറുതല്ല, വലിയ അബദ്ധം. ട്രെയിലറിന് പകരം മുഴുവന്‍ സിനിമയും അപ് ലോഡ് ചെയ്തു. ഖാലി ദി കില്ലര്‍ എന്ന സിനിമയാണ് അപ് ലോഡ് ചെയ്തത്. സിനിമയുടെ 89 മിനുട്ടും 46 സെക്കന്റുമാണ് അപ് ലോഡ് ചെയ്തത്. ജോണ്‍ മാത്യൂസ് സംവിധാനം ചെയ്ത സിനിമയില്‍ റിച്ചാര്‍ഡ് കബ്രാല്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോണിലും ആപ്പിളിലും ചിത്രം ലഭ്യമാണ്. യൂടൂബിലും പണം നല്‍കി ചിത്രം കാണാം എന്നതാണ് വൈരുദ്ധ്യം. ഹോളിവുഡ് റിപ്പോര്‍ട്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വീഡിയോ: