സോഷ്യൽ വയർ

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അവസാനിക്കണം, ഇല്ലെങ്കിൽ ദൈവകോപം: ശ്രീ റെഡ്‌ഡി

‘ഹിന്ദുത്വത്തെ സംരക്ഷിക്കണം മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക.’

ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്തു കൊണ്ട് തെലുങ്ക് നടി ശ്രീറെഡ്ഡി.
ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തണമെന്നും , ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണമെന്നും ശ്രീറെഡ്ഡി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്.

”ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അവസാനിക്കണം. ക്ഷേത്രാചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം. മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക. ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും. പെണ്‍കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും” – ശ്രീറെഡ്ഡി

ശബരിമലയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒരിക്കൽ മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്.ശശികല എന്ന ശ്രീലങ്കൻ യുവതിയും സന്നിധാനത് ദർശനം നടത്തിയിരുന്നു.ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിനെതിരെ നൃത്ത സംവിധായകൻ പ്രസന്ന സുജിതും രംഗത്തെത്തിയിരുന്നു.‘മല ചവിട്ടിയത് രണ്ട് ഭീരുക്കളായ സ്ത്രീകൾ’ എന്നായിരുന്നു പ്രസന്നയുടെ പ്രതികരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍