നടി അനുശ്രീയെ കേന്ദ്ര കഥാപാത്രമാക്കി ഛായാഗ്രഹകനും സംവിധായകനുമായ സുജിത് വാസുദേവ് ഒരുക്കുന്ന ഓട്ടര്‍ഷയുടെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്.
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിൽ റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൻ്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്.
ജെയിംസ് ആൻ്റ് ആലീസ് എന്ന ചിത്രത്തിന് ശേഷം ക്യാമറാമാൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .ചിത്രം ഉടൻ തന്നെ തിയ്യേറ്ററുകളിലെത്തും.