സോഷ്യൽ വയർ

‘വിനായകനാണ് താരം’: തൊട്ടപ്പന്റെ പോസ്റ്ററിന് നവമാധ്യമങ്ങളിൽ മികച്ച സ്വീകരണം

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് കെ ബാവക്കുട്ടിയാണ്.

കൊച്ചി: വിനായകന്റെ പുതിയ സിനിമ തൊട്ടപ്പന്റെ പോസ്റ്ററിന് ആരാധകരുടെ മികച്ച പിന്തുണ. വിനായകന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. എന്റെ അടുത്ത പടം എന്ന തലക്കെട്ടോട് കൂടിയാണ്  വിനായകന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് കെ ബാവക്കുട്ടിയാണ്. ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥാസമാഹാരത്തെ ആസ്പദമാക്കി പി എസ് റഫീക്കാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജനും എഡിറ്റിംഗ് ജിതിന്‍ മനോഹറും നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ പോസ്റ്റര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സോഷ്യല്‍ മീഡിയ താരത്തിന് ആശംസകളും നല്‍കി. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പി.എസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  കൊച്ചി പശ്ചാത്തലിത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍