TopTop
Begin typing your search above and press return to search.

മീ ടൂ പോലുള്ള മൂവ്‌മെന്റുകളെ അനുകൂലിക്കുന്നുമില്ല, പ്രതികൂലിക്കുന്നുമില്ല: ലെന

മീ ടൂ പോലുള്ള മൂവ്‌മെന്റുകളെ അനുകൂലിക്കുന്നുമില്ല, പ്രതികൂലിക്കുന്നുമില്ല: ലെന

ഹോളിവുഡിൽ ആരംഭിച്ചു മലയാള സിനിമ വരെ എത്തി നിൽക്കുന്ന മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് പ്രതികരണവുമായി അഭിനേത്രിയും, സംരംഭകയുമായ നടി ലെന. "മീ ടൂ പോലുള്ള മൂവ്മെന്റുകളുമായി ടോട്ടലി ഡിറ്റാച്ചഡ് ആണ്, അതിനെ അനുകൂലിക്കുന്നുമില്ല, പ്രതികൂലിക്കുന്നുമില്ല" വെള്ളി നക്ഷത്രത്തിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞു.

"ഞാൻ സോഷ്യൽ മീഡിയയിൽ ആക്റ്റിവ് അല്ല. അത്യാവശ്യം ഇൻസ്റ്റഗ്രാമിൽ മാത്രമാണ് ആക്റ്റിവ് ആയിരിക്കുന്നത്. എന്റെ ഒരു പേഴ്‌സണൽ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്. എന്റെ യാത്രകളുടെ വിശേഷങ്ങൾ പങ്ക് വെക്കാനും മറ്റുമായി. ഒരു വര്ഷം പോയത് എങ്ങനെയാണെന്ന് അറിയാൻ വേണ്ടി മാത്രമാണ് ഇതുപയോഗിക്കുന്നത്. സോഷ്യൽ മീഡിയ എന്നെ പിടി കൂടുന്ന അവസ്ഥ ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരാൾ ആണ് ഞാൻ. പലരും അഡിക്റ്റഡ് ആണെന്ന് പറഞ്ഞു കേൾക്കാറുണ്ട്." സോഷ്യൽ മീഡിയയെ കുറിച്ചുള്ള ചോദ്യത്തിന് ലെന ഇങ്ങനെ പ്രതികരിച്ചു.

തന്റെ മണാലി, നേപ്പാൾ യാത്രകളെ കുറിച്ചും ലെന അനുഭവങ്ങൾ പങ്ക് വെച്ചു.

ശ്രീനിവാസൻ നായകനായ 'പവിയേട്ടന്റെ മധുര ചൂരൽ' ആണ് ലെനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം, ബി ഉണ്ണികൃഷ്ണൻ- ദിലീപ് ടീമിന്റെ കോടതി സമക്ഷം ബാലൻ വക്കീൽ, ഫഹദ് നായകനാവുന്ന വിവേക് ചിത്രം ഇവയാണ് ലെനയുടെ അടുത്ത പ്രോജക്റ്റുകൾ.

നായികയായും, സഹ നായികയായും മലയാള സിനിമയിൽ ഇരുപത് വര്ഷം പൂർത്തിയാക്കുന്ന ലെനയുടെ ആദ്യ ചിത്രം ജയരാജ് സംവിധാനം ചെയ്ത 'സ്നേഹം' ആയിരുന്നു.

https://www.azhimukham.com/cinema-wcc-members-serious-allegation-against-mohanlal-include-amma-leaders-on-actress-attack-case/

https://www.azhimukham.com/movie-metoo-against-alencier/

Next Story

Related Stories