TopTop

57 ദിവസത്തെ ഷൂട്ട്, 8 കോടി ബജറ്റ്, യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ തിരക്കഥ; 'ഉണ്ട' നാളെ തിയേറ്ററുകളിലേക്ക്

57 ദിവസത്തെ ഷൂട്ട്, 8 കോടി ബജറ്റ്, യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ തിരക്കഥ;
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് 'ഉണ്ട'. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം നാളെ പ്രദർശനത്തിനെത്തുകയാണ്. സിനിമ നാളെ പ്രദർശത്തിനെത്തുമ്പോൾ ചിത്രത്തികുറിച്ചുള്ള ചില വിവരങ്ങളും സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ബജറ്റ് എട്ട് കോടിയോളം വരുമെന്നും. ഛത്തീസ് ഗഡിലും കര്‍ണാടകയിലും കേരളത്തിലുമാണ് ചിത്രീകരിച്ചത്. അമ്പത്തിയേഴ് ദിവസമായിരുന്നു ഷൂട്ടിംഗ്. മുവീ മില്ലും ജെമിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ഉണ്ട നിര്‍മ്മിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പതമാക്കിയൊരുക്കിയ സിനിമയാണ്. കേരളത്തില്‍ നിന്ന് ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി. സംവിധായകരായ ദിലീഷ് പോത്തന്‍, രഞ്ജിത്ത് എന്നിവരും പാലീസ് കഥാപാത്രങ്ങളായി സിനിമയിലുണ്ട്.
2014ലെ മലയാള മനോരമ പത്രത്തില്‍ വന്നിട്ടുള്ളൊരു അടിസ്ഥാനമാക്കിയാണ് ഉണ്ടയുടെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു വെടിയുണ്ടയുമായി കണക്റ്റ് ചെയ്യുന്ന കഥയാണെന്നും ഖാലിദ് റഹ്മാൻ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. സിനിമയുടെ ആദ്യ പ്രഖ്യാപനം മുതൽ തന്നെ 'ഉണ്ട' എന്ന പേരും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ ഉണ്ട എന്ന പേര് ബേസിക്കലി വിട്ട് നിക്കുന്ന ഒരു പേരല്ലന്നും ,ഒരു അട്രാക്റ്റീവ് പോയിന്റിന് വേണ്ടി മാത്രം ഇട്ടിട്ടുള്ളതാണെന്നുമാണ് സംവിധായകൻ പറയുന്നത്.

80% സിനിമ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ഉണ്ടയുടെ തിരകഥ ഒരുക്കിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കഥാപാത്രത്തെ എടുത്തിട്ട് അദ്ദേഹത്തിന്റെ പശ്ചാത്തലവും ക്യാരക്റ്റര്‍ ഡീറ്റൈല്‍സും എടുത്ത് മമ്മൂക്കയുമായി ചേര്‍ക്കുകയായിരുന്നു സംവിധായകൻ. എന്നാല്‍ മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് റോളുകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും 'ഉണ്ട' എന്നാണ് സിനിമയുടെ പോസ്റ്ററുകളും ടീസറും നൽകുന്ന സൂചന. സിനിമ ഒരു റിയലിസ്റ്റിക് എന്റര്‍ടെയിനർ ആകും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് കൃഷ്ണന്‍ സേതുകുമാറാണ്. ഷെന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാര്‍. സജിത് പുരുഷന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കുന്നു.


‘ന്യൂട്ടനും ഉണ്ടയും തമ്മില്‍ എന്റെ അറിവില്‍ സാമ്യമൊന്നുമില്ല’; സംവിധായകന്‍ ഖാലിദ് റഹ്മാന്‍/ അഭിമുഖം

Next Story

Related Stories