TopTop
Begin typing your search above and press return to search.

'ടിവിയിലും സിനിമയിലും കണ്ടിട്ടുണ്ട് പക്ഷേ വീട് തരാന്‍ പറ്റില്ല'; വേദനിപ്പിച്ച അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ഇന്ദ്രജ

ടിവിയിലും സിനിമയിലും കണ്ടിട്ടുണ്ട് പക്ഷേ വീട് തരാന്‍ പറ്റില്ല; വേദനിപ്പിച്ച അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി ഇന്ദ്രജ

സിനിമയില്‍ അഭിനയിച്ചതിന്റ പേരില്‍ തനിക്ക് വാടക വീടുകള്‍ ലഭിച്ചിരുന്നില്ലെന്ന് നടി ഇന്ദ്രജ. 'ടിവിയിലും സിനിമയിലും കണ്ടിട്ടുണ്ട്. ശരിയാണ് പക്ഷേ വാടകയ്ക്ക് വീട് തരാന്‍ പറ്റില്ല...' പലരുടേയും ഈ പ്രതികരണം ആ കാലങ്ങളില്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് സിനിമയില്‍നിന്ന് തന്നെ നേടിയ പണംകൊണ്ട് സ്ഥലം വാങ്ങി വീടുവെച്ചുവെന്നും ഇന്ദ്രജ പറയുന്നു. ട്വല്‍വ് സി എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിവരുവാന്‍ ഒരുങ്ങുകയാണ് ഇന്ദ്രജ എന്ന രാജാത്തി.

വനിതയ്ക്ക് നല്‍കിയ ഇന്‍ര്‍വ്യൂവിലാണ് ഇന്ദ്രജ തന്റെ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിച്ചത്. 12 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയുടെ കഥാപാത്രമാണ് പുതിയ സിനിമയിലെന്നും. എന്നാല്‍ മനസിന്റെ കരുത്തുകൊണ്ട് പ്രതിസന്ധികളെ മറികടന്ന, സ്വന്തമായി ബിസ്‌നസ് നടത്തുന്ന ആ കഥാപാത്രം തനിക്ക് സന്തോഷം നല്‍കുന്നുവെന്നും. എല്ലാ അമ്മമാര്‍ക്കും ഇതു ഞാന്‍ തന്നെയല്ലേ എന്ന് തോന്നിയേക്കാം എന്നും ഇന്ദ്രജ പറയുന്നു.

ജീവിതത്തിലെ എല്ലാം സിനിമ കാണിക്കുന്ന മാജീക്ക് ആയിട്ടാണ് തോന്നുന്നതെന്നും ഇന്ദ്രജ അഭിമുഖത്തില്‍ പറയുന്നു.

'ഷൈലോക്ക് -ദി മണി ലെൻഡർ’; മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് (വീഡിയോ)


Next Story

Related Stories