TopTop
Begin typing your search above and press return to search.

ഒരു നിര്‍മാതാവും ഇനി കൈക്കൂലി നല്‍കേണ്ടിവരില്ല; രഞ്ജിത്തിന് മൃഗക്ഷേമ ബോര്‍ഡിന്റെ ഉറപ്പ്

ഒരു നിര്‍മാതാവും ഇനി കൈക്കൂലി നല്‍കേണ്ടിവരില്ല; രഞ്ജിത്തിന് മൃഗക്ഷേമ ബോര്‍ഡിന്റെ ഉറപ്പ്
മൃഗങ്ങളെ സിനിമയില്‍ ചിത്രീകരിക്കുന്നതിന്റെ നിരാക്ഷേപപത്രം(എന്‍ഒസി) കിട്ടാന്‍ ഇനി ഒരു കൈക്കൂലി നല്‍കേണ്ടി വരില്ലെന്ന് സംവിധായകന്‍ രഞ്ജിത്തിന് മൃഗക്ഷേമ ബോര്‍ഡ് അധികൃതരുടെ ഉറപ്പ്.

സിനിമയില്‍ മൃഗങ്ങളെ ചിത്രീകരിച്ചാല്‍ അവയ്ക്ക് ചിത്രീകരണത്തിനിടെ പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ അവയ്ക്ക് ഫരീദാബാദിലെ മൃഗക്ഷേമ ബോര്‍ഡ് എന്‍ഒസി നല്‍കിയാലെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കൂ.

സാക്ഷ്യപത്രം നല്‍കിയാലും 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ബോര്‍ഡില്‍ ചിലര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന് രഞ്ജിത്ത് പൊതുവേദിയില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാന്റെ സെക്രട്ടറി ഡോ.നീലം രഞ്ജിത്തിനെ ഫോണില്‍ വിളിച്ചത്.

അനധികൃതമായി എണ്ണ കടത്തുന്ന വിദേശ കപ്പലിനെ പിടികൂടിയെന്ന് ഇറാൻ; ഡ്രോൺ വെടിവെച്ചിട്ടെന്ന് ട്രംപ്


Next Story

Related Stories