ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ചിത്രം 'രക്ഷാധികാരി ബൈജു ഒപ്പ്'-ന്റെ ടീസര്‍ പുറത്തിറങ്ങി. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന 'രക്ഷാധികാരി ബൈജു ഒപ്പ്'-ല്‍ നായികയായി എത്തുന്നത് ഹന്നാ റെജി കോശിയാണ്. അലക്സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്, ജനാര്ദനന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകര്‍ന്ന ഏഴു ഗാനങ്ങളുമുണ്ട് ചിത്രത്തില്‍.
'രക്ഷാധികാരി ബൈജു ഒപ്പ്'-ന്റെ ടീസര്‍ എത്തി

Next Story