സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ 'ഉരുക്ക് സതീശന്‍'-ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. വെറും അഞ്ച് ലക്ഷം രൂപയ്ക്കാണ് തന്റെ സിനിമ പൂര്‍ത്തിയാക്കിയതെന്നാണ് പണ്ഡിറ്റ് പറയുന്നത്. ചിത്രത്തിലെ 'ഡ്രീംസ് ഹാസ് നോ എക്‌സപിയറി ഡേയിറ്റ്' എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ പതിന്നെട്ടോളം കാര്യങ്ങള്‍ പണ്ഡിറ്റ് തനിയെയാണ് നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ ഗാനരചന, സംഗീതം, ഗാനാലാപനം, നൃത്ത സംവിധാനം, കലാ സംവിധാനം, സംഘട്ടനം, എഡിറ്റിംഗ്, മികിസിംഗ്, ഗ്രാഫിക്‌സ്, പശ്ചാതല സംഗീതം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, ഡിസൈനിംഗ്, കഥ, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, സംവിധാനം എന്നിവയെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വഹിക്കുന്നത്.