സിനിമാ വാര്‍ത്തകള്‍

വിദ്യ ബാലന്‍ ഇന്ദിര ഗാന്ധിയാകുന്നു

Print Friendly, PDF & Email

സാഗരിക ഘോഷ്‌ എഴുതിയ Indira: India’s Most Powerful Prime Minister ആണ് ചലച്ചിത്രമാകുന്നത്

A A A

Print Friendly, PDF & Email

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ വിദ്യ ബാലന്‍ വെള്ളിത്തിരയില്‍ എത്തുന്നു. സാഗരിക ഘോഷ്‌ എഴുതിയ Indira: India’s Most Powerful Prime Minister എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് വിദ്യ ഇന്ദിരയുടെ വേഷം ചെയ്യുന്നത്.

സാഗരികയുടെ പുസ്തകത്തിന്റെ അവകാശം കിട്ടിയതില്‍ സന്തോഷവതിയാണ്. ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതാണ് ഇന്ദിരയുടെ വേഷം ചെയ്യുക എന്നത്. ഇതൊരു സിനിമയോ വെബ്‌സീരിസോ ആകും എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. അതിനു കുറിച്ച് സമയം എടുക്കും; വിദ്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വിദ്യ ബാലനും റോയ് കപൂര്‍ പ്രൊഡക്ഷനുമാണ് സാഗരികയുടെ പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തന്റെ പുസ്തകം സിനിമയായി കാണുന്നതിലുള്ള സന്തോഷം സാഗരികയും പങ്കുവച്ചു. ഏറെ ആഹ്ലാദത്തോടെയാണ് ഞാന്‍ അറിയിക്കുന്നത് എന്റെ പുസ്തകത്തിന്റെ ചലച്ചിത്രാവകാശം സ്വന്തമാക്കിയെന്ന വിവരം, ഇന്ദിരയെ സ്‌ക്രീനില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു; സാഗരിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ദിരയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട പലസംഭവ വികാസങ്ങളിലേക്കും വാതില്‍ തുറന്നിടുന്നതാണ് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ്‌ എഴുതിയ ‘ഇന്ദിര’. അടിയന്തരാവസ്ഥ, സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ വിവാഹജീവിതം, പ്രണയം, രാഷ്ട്രീയം എന്നിവയൊക്കെ പുസ്‌കത്തില്‍ പ്രതിപാദനവിഷയങ്ങളാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍