സിനിമാ വാര്‍ത്തകള്‍

ജയസൂര്യയുടെ ‘ക്യാപ്റ്റന്‍’ ക്യാരക്ടര്‍ ടീസര്‍; ഇന്ത്യയുടെ ഫുട്‌ബോള്‍ ഹീറോ വി പി സത്യന്റെ കഥ

മലയാളിയുടെ ആവേശവും വേദനയുമായ സത്യന്‍

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ വി പി സത്യന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് സത്യനാകുന്നത്. പ്രജീഷ് സെന്‍ ആണ് രചനയും സംവിധാനവും. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി എല്‍ ജോര്‍ജ് ആണ് ക്യാപ്റ്റന്‍ നിര്‍മിക്കുന്നത്. റോബി വര്‍ഗീസ് രാജ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം.

കേരളത്തിന്റെ എക്കാലത്തേയും ഫുട്‌ബോള്‍ ഹീറോകളില്‍ ഒരാളായ സത്യന്‍ പാതിവഴിയില്‍ ജീവിതം ഉപേക്ഷിച്ചു കടന്നു പോവുകയായിരുന്നു. 2006 ജൂലൈ 18 ന് ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്റ്റേഷനില ട്രാക്കിലൊന്നില്‍ തന്റെ ജീവിതം അവസാനിപ്പിക്കുകായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഈ മുന്‍നായകന്‍.

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍