TopTop
Begin typing your search above and press return to search.

നടി ഷാർലറ്റ് കിര്‍ക്കുമായി ലൈംഗിക ബന്ധ ആരോപണം; ഹോളിവുഡ് സ്റ്റുഡിയോ ഭീമന്‍ വാർണർ ബ്രോസിന്‍റെ ചെയര്‍മാന്‍ രാജിവെച്ചു

നടി ഷാർലറ്റ് കിര്‍ക്കുമായി ലൈംഗിക ബന്ധ ആരോപണം; ഹോളിവുഡ് സ്റ്റുഡിയോ ഭീമന്‍ വാർണർ ബ്രോസിന്‍റെ ചെയര്‍മാന്‍ രാജിവെച്ചു

നടി ഷാർലറ്റ് കിര്‍ക്കുമായുള്ള ലൈംഗിക ആരോപണത്തെ തുടർന്ന് ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ എന്റർടൈൻമെറ്റ് സ്റ്റുഡിയോ വാർണർ ബ്രോസ് ചെയർമാൻ കെവിൻ സുജിഹാര രാജിവെച്ചു. ക്രിക്ക് ഹോളിവുഡിലെത്തുന്നതിനു മുൻപ് തന്നെ ഇരുവരും ബന്ധത്തിലായിരുന്നുവെന്നും കിര്‍ക്കിനെ സിനിമ മേഖലയിലെത്തിക്കാനും ചില ഓഡിഷനുകൾ അന്യായമായി വിജയിപ്പിക്കാനും സുജിഹാര തന്റെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുവെന്നായിരുന്നു ആരോപണം. പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കിര്‍ക്കിന്‍റെ സിനിമ മോഹങ്ങളെ പരമാവധി മുതലെടുത്ത് കൊണ്ട് ഇയാൾ അവരെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും ആരോപണങ്ങളുണ്ട്.

2013 ലാണ് സുജിഹാര വാർണർ ബ്രോസിന്റെ ചെയര്‍മാനാകുന്നത്. ഹോളിവുഡ് സ്റ്റുഡിയോ ഭീമന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് 54 കാരനായ സുജിഹാര. "എനിക്ക് ഈ കമ്പനിയോടും ഇവിടുത്തെ ജീവനക്കാരോടും വളരെ വലിയ ആത്മബന്ധമുണ്ട്. കഴിഞ്ഞ 25 വർഷങ്ങൾ ഇവിടുത്തെ പ്രഗത്ഭരായ ഉദ്യോഗസ്ഥർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് തന്നെ എന്റെ ഒരു വലിയ ഭാഗ്യമായിട്ടു തന്നെയാണ് ഞാൻ കരുതുന്നത്. നമ്മൾ ഓരോരുത്തരുടെയും കഠിനാധ്വാനമാണ് ഈ കമ്പനിയെ ഇത്രയും വളർത്തിയത്. ഇതിന്റെ തലപ്പത്തിരിക്കുന്ന എന്റെ കഴിവുകേടുകൊണ്ടും പ്രവർത്തികൊണ്ടും ഈ കമ്പനിയുടെ അന്തസ്സ് നഷ്ടപ്പെടാൻ പാടില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഈ സ്ഥാപനം മാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കപ്പെടുന്നത് എനിക്ക് സഹിക്കില്ല. അതിനാൽ ഞാൻ വിരമിക്കുകയാണ്." രാജിവെവെച്ചൊഴിയുന്നതിന് തൊട്ടുമുൻപ് സുജിഹാര പറഞ്ഞു.

സുജിഹാരയുടെ സ്വാധീനം കൊണ്ടാണ് "ഹൌ ടു ബി സിംഗിൾ", 'ഓഷ്യൻസ് 8' മുതലായ ചിത്രങ്ങളിൽ കിര്‍ക്കിന് ചെറിയ വേഷങ്ങൾ ലഭിച്ചതെന്നായിരുന്നു ഹോളിവുഡിലെ സംസാരം. തീരെ ചെറുപ്പമായിരുന്ന തനിക്ക് പ്രായത്തിന്റേതായ ചില വീഴ്ചകളൊക്കെ സംഭവിച്ചിട്ടുണ്ടെന്നും തന്റെ തിരഞ്ഞെടുപ്പുകളൊക്കെ അബദ്ധങ്ങളായിരുന്നെന്നും അതിൽ നിന്നെല്ലാം പാഠം ഉൾക്കൊള്ളുമെന്നുമാണ് കിര്‍ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്. കിര്‍ക്കും കൂടി ചേർന്ന് രചന നിർവഹിച്ച നീൽ മാര്‍ഷലിന്റെ ഒരു ഹൊറർ ഫിലിമിൽ അഭിനയിക്കാൻ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ.

Next Story

Related Stories