UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇഫ് യു ആർ ബാഡ്, ഐ ആം യുവർ ഡാഡ്’; ധനുഷിന്റെ വില്ലനായി ടോവിനോ: മാരി-2 ട്രെയ്‌ലർ പുറത്തിറക്കി

2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി നിര്‍മ്മിക്കുന്നത്. 

ധനുഷ് ചിത്രം ‘മാരി 2 ന്റെ ഗംഭീര ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് ചിത്രത്തിലെ വില്ലന്‍. ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വ്യത്യസ്ത ഗെറ്റപ്പിലുള്ള സുന്ദരനായ വില്ലനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. അറാത് ആനന്ദി എന്നാണ് സായയ് പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്. ഒട്ടോഡ്രൈവറായാണ് താരം എത്തുന്നത്. ഡിസംബര്‍ 21 ന് ചിത്രം ലോവ്യാപകമായി റിലീസ് ചെയ്യും.

2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി നിര്‍മ്മിക്കുന്നത്.  ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.  ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍