UPDATES

സിനിമാ വാര്‍ത്തകള്‍

വൈറസില്‍ നിന്നും കാളിദാസ് പിന്മാറുകയായിരുന്നു; അതിനൊരു കാരണമുണ്ട്

ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന ആബിദ് എന്ന കഥാപാത്രത്തെ കാളിദാസ് ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്

കേരളത്തെ പിടിച്ചുകുലുക്കിയ നിപ്പ ബാധയെക്കുറിച്ച് ഒരുക്കിയ വൈറസ് എന്ന സിനിമ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഓടുകയാണ്. എന്നാല്‍ ചിത്രത്തില്‍ നിന്നും കാളിദാസ് എന്തുകൊണ്ട് പിന്മാറിയെന്ന ചോദ്യമാണ് സമൂഹമാധ്യങ്ങളില്‍ ഉയരുന്നത്. യുവതാരനിരയിലെ ഒട്ടുമിക്ക നടന്മാരും അഭിനയിച്ച ചിത്രത്തില്‍ കാളിദാസിന് ഒരു മുഴുനീള വേഷമുണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് കാളിദാസിന് പകരം ആ വേഷത്തിലെത്തിയത് ശ്രീനാഥ് ഭാസിയാണ്.

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഡോ. ആബിദ് എന്ന കഥാപാത്രമായിരുന്നു ശ്രീനാഥ് ഭാസിയ്ക്ക്. കാളിദാസ് പിന്മാറിയതോടെയാണ് ശ്രീനാഥ് ഭാസിയ്ക്ക് ഈ വേഷം ലഭിച്ചത്. ജിത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു കാളിദാസ്. അതിനാലാണ് ഈ ചിത്രത്തെ ഒഴിവാക്കിയത്. എന്നാല്‍ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന ആബിദ് എന്ന കഥാപാത്രത്തെ കാളിദാസ് ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ആണ് കാളിദാസിന്റെ പുതിയ ചിത്രം. മഞ്ജു വാര്യര്‍ ആണ് ഈ ചിത്രത്തിലെ ഒരു പ്രധാനവേഷം ചെയ്യുന്നത്. അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രത്തിലും കാളിദാസ് ആണ് നായകന്‍.

read more:ഒന്നും ഇവിടെ അവസാനിക്കുന്നില്ല; എല്ലാം പൂര്‍ണ്ണമായും വിഫലമായിട്ടില്ല: മാമാങ്കം സംവിധായകന്‍ സജീവ് പിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍