UPDATES

സിനിമ

നല്ലനടപ്പ് തെറ്റിച്ചാല്‍ അവര്‍ നടിമാര്‍ക്ക് വിധിക്കുന്ന ഏറ്റവും ചെറിയ ശിക്ഷ ബലാത്സംഗമാണ്; റിമ കല്ലിങ്കല്‍

മലയാള സമൂഹ മാധ്യമങ്ങള്‍ നടിമാരെ അവഹേളിക്കുന്നതിന് ഒരു പരിധിയുമില്ല

സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകള്‍ക്കും മലയാള സാമുഹ മാധ്യമങ്ങളില്‍ നടികള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ച് നടി റീമ കല്ലിങ്കല്‍. സിനിമ മേഖലയിലെ വേതനത്തില്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തെ കുറിച്ചും സ്ത്രീകളെ സിനിമകളില്‍ മോശമായി ചിത്രീകരിക്കുന്നതിനെ കുറിച്ചും അവര്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ടെഡ്ക്‌സ് ടോക്കിലാണ് റിമ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്.

സിനിമയിലെ ചൂഷണം, പ്രത്യകിച്ച് ലൈംഗിക ചൂഷണം ഭൂതകാല സംഭവമാണെന്നാണ് അമ്മ സംഘടനയുടെ പ്രസിഡന്റ് പറയുന്നത്. എന്നാല്‍ ഇക്കാലത്തും അവ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. 2017ല്‍ പോലും ഒരു നടന് കിട്ടുന്നതിന്റെ മൂന്നില്‍ ഒന്ന് പ്രതിഫലം മാത്രമാണ് സമാന വേഷം ചെയ്യുന്ന ഒരു നടിക്ക് ലഭിക്കുന്നത്. സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍, ബോക്‌സ് ഓഫീസ് വരുമാനം പോലെയുള്ള സിനിമയുടെ വിപണനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ വിവേചനമെന്ന് റീമ പറഞ്ഞു. രംഗങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാനുള്ള ഒരു ഉപകരണം മാത്രമായാണ് ഭൂരിപക്ഷം സിനിമ പ്രവര്‍ത്തരും നടിമാരെ കാണുന്നത്.

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

മലയാള സമൂഹ മാധ്യമങ്ങള്‍ നടിമാരെ അവഹേളിക്കുന്നതിന് ഒരു പരിധിയുമില്ല. ഏതെങ്കിലും ഒരു നടിയുടെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാക്കും. ഏത് രീതിയിലാണ് അവര്‍ നടിയെ ബലാല്‍സംഗം ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നതാവും ഭൂരിപക്ഷം കമന്റുകളും. നടിമാര്‍ എന്ത് ധരിക്കണം, എങ്ങനെ പെരുമാറണം, എന്ത് പറയണം എന്നെല്ലാം സാമൂഹ മാധ്യമങ്ങളാണ് തീരുമാനിക്കുന്നത്. ‘നല്ലനടപ്പിനുള്ള’ എല്ലാ ഉപദേശങ്ങളും അവര്‍ നല്‍കും. തെറ്റിച്ചാല്‍ ബലാത്സംഗമാവും ഏറ്റവും ചെറിയ ശിക്ഷ.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നാണം കെടുത്തിയവര്‍ തന്നെ ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പറഞ്ഞുവെക്കുന്നു

എല്ലാ പ്രായത്തിലുമുള്ള നടന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ എപ്പോഴും ലഭ്യമാണ്. കുടുംബം ഉള്‍പ്പെടെയുള്ള ഒരു ബാഹ്യ ബാധ്യതകളും അവരെ ബാധിക്കുന്നില്ല. അവര്‍ക്ക് ഏറ്റവും അനുയോജ്യമായ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ആ കഥാപാത്രത്തെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കാനുള്ള എല്ലാ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. എന്നാല്‍, ഒരു നടിയെ സംബന്ധിച്ചിടത്തോളം തന്റെ കരിയറില്‍ ഒരിക്കലെങ്കിലും അത്തരത്തിലുള്ള ഒരവസരം ലഭിച്ചാല്‍ ഭാഗ്യമായിരിക്കും. മാത്രമല്ല, കുടുംബം, വിവാഹം, വിവാഹമോചനം, പ്രസവം തുടങ്ങി ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവരുടെ കരിയറിനെ ബാധിക്കുന്നുണ്ടെന്നും റീമ കല്ലിങ്കല്‍ ചൂണ്ടിക്കാട്ടുന്നു.

കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷന്‍, പക്ഷെ കുറ്റക്കാരിയാവുന്നത് സ്ത്രീ: റിമ കല്ലിങ്കല്‍

എമ്മ സ്റ്റോണ്‍ പറഞ്ഞതും റിമ കല്ലിങ്കല്‍ പറയുന്നതും

‘മലയാള സിനിമ ഭരിക്കാന്‍ ആണുങ്ങളായ മമ്മൂക്കയും ലാലേട്ടനുമുണ്ട്; ആന്റി അവരെ തൊഴുതു നിന്നാല്‍ മതി’; ലിച്ചിയെ വിട്ട് അവര്‍ റിമയെ തേടി വന്നു

ഈ പരിഹാസം മലയാളിയുടെ വിചിത്രസ്വഭാവം; റിമ കല്ലിങ്കല്‍

ആ വാര്‍ത്തയെഴുതിയ ലേഖകന്‍ കൂട്ടിക്കൊടുപ്പുകാരന്‍, അപമാനിക്കുന്നത് മാധ്യമലോകത്തെയും; റിമ കല്ലിങ്കല്‍

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

ആശ്രിതര്‍ക്ക് സമ്മാനം കിട്ടുന്ന കാലത്ത് നിങ്ങളാരാകും; സുരേഷ് ഗോപിയോ റിമ കല്ലിങ്കലോ ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍