സിനിമാ വാര്‍ത്തകള്‍

ശബരിമല: ഭരണഘടനയ്ക്കൊപ്പമെന്ന് വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രഖ്യാപനം

#ഭരണഘടനക്കൊപ്പം എന്ന ഹാഷ്ടാഗ് ചേർത്താണ് പോസ്റ്റിട്ടിരിക്കുന്നത്.

ശബരിമലയിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന് സൂചിപ്പിച്ച് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പമാണ് തങ്ങൾ നില കൊള്ളുന്നതെന്ന് പോസ്റ്റിൽ ഡബ്ല്യുസിസി പ്രഖ്യാപിച്ചു.

#ഭരണഘടനക്കൊപ്പം എന്ന ഹാഷ്ടാഗ് ചേർത്താണ് പോസ്റ്റിട്ടിരിക്കുന്നത്. അതെസമയം ശബരിമല എന്ന വാക്ക് പോസ്റ്റിൽ ഉപയോഗിച്ചിട്ടില്ല.

വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു എന്ന് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

ഈയടുത്ത് ഡബ്ല്യുസിസി എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപാര്‍ഹാമായ നിരവധി കമന്റുകളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളില്‍ മാറ്റമില്ല എന്നു തന്നെയാണ് പുതിയ പോസ്റ്റിലും അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

അടക്കിപ്പിടിച്ച കാമവും ആണ്‍ഹുങ്കും തെറികളായി സ്ഖലിക്കുന്നവരോട്; അവര്‍ മുറിവേറ്റവരാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍