TopTop
Begin typing your search above and press return to search.

ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്: ഈ വെറുപ്പിന്റെ രാഷ്ട്രീയം ജയിക്കില്ലെന്ന് പ്രകാശ് രാജ്

ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്: ഈ വെറുപ്പിന്റെ രാഷ്ട്രീയം ജയിക്കില്ലെന്ന് പ്രകാശ് രാജ്

വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് നിങ്ങള്‍ എവിടെയും എത്താമെന്ന് കരുതണ്ട, ഭീരുക്കളേ എന്നാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളോട് പ്രകാശ് രാജ് പറയുന്നത്. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നതായി കര്‍ണാടക എസ്‌ഐടി വെളിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിനോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്. നിങ്ങള്‍ എനിക്കെതിരെ നീങ്ങുന്തോറും എന്റെ ശബ്ദം കൂടുതല്‍ ശക്തിപ്പെടും - പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തായിരുന്ന പ്രകാശ് രാജ്, ഗൗരിയുടെ കൊലപാതകത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ നിരന്തരം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഒരു കന്നഡ വാര്‍ത്താചാനലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജ്ഞാനപീഠ പുരസ്‌കാര ജേതാവായ എഴുത്തുകാരനും നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാഡ്, പ്രകാശ് രാജ് തുടങ്ങിയവരെ വധിക്കാനുള്ള പദ്ധതി ഓപ്പറേഷന്‍ കാക എന്ന പേരിലായിരുന്നു ആസൂത്രണം ചെയ്തിരുന്നത് എന്നാണ് എസ്‌ഐടി പറയുന്നത്.


Next Story

Related Stories