സിനിമാ വാര്‍ത്തകള്‍

ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്

1998ല്‍ ലണ്ടനില്‍ വച്ച് ടെസ്റ്റ് ട്യബ് ശിശുവായാണ് താന്‍ ജനിച്ചതെന്നാണ് ഇയാള്‍ പറയുന്നത്

മുന്‍ ലോകസുന്ദരിയും ബോളീവുഡ് താരവുമായ ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാര്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 1998ല്‍ ലണ്ടനില്‍ വച്ച് ടെസ്റ്റ് ട്യബ് ശിശുവായാണ് താന്‍ ജനിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

രണ്ട് വയസ്സുവരെ ഐശ്വര്യയുടെ മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലായിരുന്നു. പിന്നീട് തന്റെ പിതാവ് ആദി റെഡ്ഡി വിശാഖപട്ടണത്തേക്ക് തിരികെ കൊണ്ടുവന്നുവെന്നും മൂന്ന് വയസ്സുമുതല്‍ അവിടെയാണെന്നും ഇയാള്‍ പറയുന്നു. തന്റെ ജനന രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചതിനാല്‍ ഐശ്വര്യ റായ് അമ്മയാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും കൈവശമില്ല. എന്നാല്‍ ഇപ്പോള്‍ അനാഥനായ തനിക്ക് അമ്മയ്‌ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇയാള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍