Top

'സിനിമ വിട്ടതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്', വസുന്ധര ദാസ് പറയുന്നു

വസുന്ധരാ ദാസ്, ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നായികമാരിൽ തന്റേതായ ഇടം സൃഷ്ടിച്ച വ്യക്തിയായിരുന്നു അവർ. അരങ്ങേറ്റം ഉലക നായകൻ കമൽഹാസന്റെ നായികയായി. കമൽഹാസൻ സംവിധാനം ചെയ്ത ഹേ റാമിലായിരുന്നു അത്. പിന്നീട് മലയാളത്തിൽ മോഹൻലാലിന്റെയും മമ്മുട്ടിയുടെയും നായിക. ഇതിനിടെ ഗായികയായും അവർ പ്രസിദ്ധിയാർജ്ജിച്ചു. പക്ഷേ അധികാലം വസുന്ധര ദാസ് സിനിമയിലുണ്ടായില്ല. അതിന് കാരണമുണ്ടെന്നാണ് വർഷങ്ങൾക്ക് ശേഷം നടിയുടെ പ്രതികരണം. വനിതയ്ക്ക് നൽകി അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഏറെ അപ്രതീക്ഷിതമായിരുന്നു, സിനിമാ പ്രവേശനം പോലും. പാട്ടിന്റെ ലോകത്ത് നിന്നാണ് വസുന്ധര അഭിനയ രംഗത്തേക്കെത്തിയത്. എന്നാൽ പിന്നീട് സംഗീതത്തില്‍ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടിത്തന്നെയാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും വസുദ്ധര പറയുന്നു. എന്നാൽ അഭിനയം നല്‍കിയ പ്രശസ്തി സംഗീത രംഗത്തും ഏറെ സഹായിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
എന്നാൽ ഹേ റാം, രാവണ പ്രഭു, വജ്രം എന്നീ സിനമകളെ കുറിച്ചും താരം പ്രതികരിക്കുന്നുണ്ട്. ബംഗളൂരുവിനെ പോലെ ഒരു നഗരത്തിൽ നിന്നെത്തിയ തനിക്ക് ഒരു പുതിയ അനുഭവമായിരുന്നു ഹേ റാം എന്നാണ് താരത്തിന്റെ നിലപാട്. ചിത്രത്തിൽ മല്ലിപ്പൂ ചൂടി സാരിയുടുത്ത് നടക്കുന്ന കഥാപാത്രമായിരുന്നു അത് ഏറെ ആകർഷിച്ചിരുന്നു. രണ്ട് ചിത്രങ്ങളിൽ കൂടി അഭിനയിച്ച ശേഷമാണ് മലയാളത്തില്‍ എത്തുന്നത്. ഗാന രംഗത്തിലായിരുന്നു രാവണപ്രഭുവിൽ ആദ്യം അഭിനയിച്ചത്. ഏറെ കംഫർട്ടബിളായി അഭിനയിച്ച ചിത്രമായിരുന്നു രാവണപ്രഭു എന്നും വസുന്ധര പറയുന്നു. എന്നാൽ വീണ്ടും സിനിമയിലേക്കു മടങ്ങി വരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും താരം പറയുന്നു.


Next Story

Related Stories