Top

രജനീകാന്ത് ചിത്രം 'ആയിരം ജന്മങ്ങളുടെ' പേരില്‍ പുതിയ ഹൊറര്‍ ചിത്രം

രജനീകാന്ത് ചിത്രം

1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജന്‍മങ്ങള്‍ എന്ന ഹൊറര്‍ ചിത്രത്തിന്റെ പേരില്‍ വീണ്ടും ഒരു ചിത്രമൊരുങ്ങുന്നു. എഴില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് ജി വി പ്രകാശ് കുമാറാണ്.

രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രമായിരുന്നു ആയിരം ജന്മങ്ങള്‍. രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഹൊറര്‍ കോമഡിയായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തമിഴില്‍ ജി വി പ്രകാശ് കുമാറിനെ നായകനാക്കി കൂടുതല്‍ ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. സംഗീത സംവിധായകനായി പ്രവര്‍ത്തിക്കുകയായിരുന്നു മുന്‍പ് ജി വി പ്രകാശ് കുമാര്‍. ട്രാപ് സിറ്റിയെന്ന ഹോളിവുഡ് ചിത്രത്തിലും ജി വി പ്രകാശ് അഭിനയിക്കുന്നുണ്ട്.

തമിഴിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ തുള്ളാതെ മനമും തുള്ളും എന്ന സിനിമ ഒരുക്കിയ എഴില്‍ ഈ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. വിജയ്‌യെ പ്രേക്ഷകരുടെ പ്രിയ നടനാക്കി മറ്റിയതില്‍ എഴിലിന് വലിയ പങ്കുണ്ട്.


Next Story

Related Stories