സിനിമാ വാര്‍ത്തകള്‍

ഓസ്‌കര്‍ നല്‍കുന്ന അക്കാഡമിയുടെ പ്രസിഡന്റും ലൈംഗിക പീഡന ആരോപണത്തിന് അന്വേഷണം നേരിടുന്നു

ദ ബിഗ് ചില്‍, ഓര്‍ഡിനറി പീപ്പിള്‍, ഗ്രൗണ്ട് ഹോഗ് ഡേ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ജോണ്‍ ബെയ്‌ലി 2017 ഓഗസ്റ്റിലാണ് അക്കാഡമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ഓസ്‌കര്‍ പുരസ്‌കാരം നല്‍കുന്ന അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ പ്രസിഡന്റ് ജോണ്‍ ബെയ്‌ലിയും ലൈംഗിക പീഡനം സംബന്ധിച്ച പരാതിയില്‍ അന്വേഷണം നേരിടുന്നു. ലൈംഗിക പീഡനവും ലൈംഗിക ചൂഷണവും വെളിപ്പെടുത്തി ഹോളിവുഡിലെ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി രംഗത്ത് മൂ ടൂ ഹാഷ് ടാഗ് കാംപെയിനുമായി രംഗത്ത് വരുകയും ഈ കാംപെയിന്‍ ലോകത്താകെ വലിയ പ്രചാരം നേടുകയും ഓസ്്കര്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ തന്നെ ഇത് പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായി മാറുകയും ചെയ്യുമ്പോളാണ് അക്കാഡമി പ്രസിഡന്റ് ഇത്തത്തില്‍ അന്വേഷണം നേരിടുന്നത്. മൂന്ന് ലൈംഗിക പീഡന ആരോപണങ്ങളാണ് ഹോളിവുഡിലെ അറിയപ്പെടുന്ന സിനിമാട്ടോഗ്രാഫര്‍ കൂടിയായ ജോണ്‍ ബെയ്‌ലി നേരിടുന്നത് എന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ബിഗ് ചില്‍, ഓര്‍ഡിനറി പീപ്പിള്‍, ഗ്രൗണ്ട് ഹോഗ് ഡേ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ജോണ്‍ ബെയ്‌ലി 2017 ഓഗസ്റ്റിലാണ് അക്കാഡമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2017 നവംബറിലാണ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരായ ലൈംഗിക പീഡന ആരോപണങ്ങളുമായി ഹോളിവുഡിലെ നടിമാര്‍ അടക്കമുള്ള വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ അക്കാഡമി അന്വേഷണം തുടങ്ങിയിരിക്കുന്നതായും വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ ഗതിയില്‍ അക്കാഡമി പ്രസിഡന്റ് നടത്താറുള്ള പ്രസംഗം ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങില്‍ ജോണ്‍ ബെയ്‌ലി ഒഴിവാക്കിയിരുന്നു. അത് ചടങ്ങിന്റെ ദൈര്‍ഘ്യം കൂട്ടുമെന്നായിരുന്നു ബെയ്‌ലിയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍