TopTop

"സലോണി ചോപ്രയോട് ചെയ്തതാണ് സാജിദ് ഖാന്‍ എന്നോടും ചെയ്തത്": ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ നടി അഹാന കുമ്ര

"സലോണി ചോപ്രയോട് ചെയ്തതാണ് സാജിദ് ഖാന്‍ എന്നോടും ചെയ്തത്": ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ നടി അഹാന കുമ്ര
മീ ടൂവില്‍ സംവിധായകന്‍ സാജിദ് ഖാനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മൂന്നാമതൊരു നടി കൂടി. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ അടക്കമുള്ള സിനിമകളിലൂടെ പ്രശസ്തയായ നടി അഹാന കുമ്രയാണ് സാജിദ് ഖാനെതിരെ രംഗത്തെത്തിയത്. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന കുമ്ര ഇക്കാര്യം പറയുന്നത്. സലോണി ചോപ്രക്കും റേച്ചല്‍ വൈറ്റിനും മാധ്യപ്രവര്‍ത്തക കരീഷ്മ ഉപാധ്യായയ്ക്കും പിന്നാലെയാണ് അഹാന, സാജിദിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സലോണി ചോപ്രയോട് ചെയ്തത് തന്നെയാണ് സാജിദ് എന്നോടും ചെയ്തത്. അയാളുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. വെളിച്ചം കെടുത്തിയിരുന്ന അയാളുടെ മുറിയിലേയ്ക്ക് കൊണ്ടുപോയി. അയാള്‍ കണ്ടുകൊണ്ടിരുന്ന വീഡിയോ എന്നോടും കാണാന്‍ ആവശ്യപ്പെട്ടു.

സാജിദ് വളരെ മോശമായ രീതിയിലാണ് സംസാരിച്ചത്. എന്റെ അമ്മ ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അയാള്‍ എന്നോട് മര്യാദയ്ക്ക് പെരുമാറാന്‍ തുടങ്ങിയത്. തന്റെ ബിക്കിനി വേഷവുമായി ബന്ധപ്പെട്ട് സാജിദ് അശ്ലീല മെസേജ് അയച്ചിരുന്നതായും അഹാന കുമ്ര പറയുന്നു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ 12ന് ഹൗസ് ഫുള്‍ 4 എന്ന സിനിമയുടെ സംവിധായക ചുമതലയില്‍ നിന്ന് സാജിദ് ഒഴിഞ്ഞിരുന്നു. ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുന്നു എന്നാണ് സാജിദ് ഖാന്‍ പറഞ്ഞത്. പ്രമുഖ സെലിബ്രിറ്റികളുടെ മാനേജരും ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനി സ്ഥാപകനുമായ അനിര്‍ഭന്‍ ദാസ് ബ്ലായ്‌ക്കെതിരെയും അഹാന കുമ്ര ആരോപണം ഉന്നയിക്കുകയും അനിര്‍ഭന്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. സാജിദ് ഖാന്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ ഒരു തരത്തിലും സാജിദിനെ പിന്തുണക്കാനാവില്ലെന്നാണ് സഹോദരിയും സംവിധായികയുമായ ഫറ ഖാന്‍ പറഞ്ഞത്.

https://www.azhimukham.com/trending-amala-paul-reveal-sexual-abuse-experience-me-too-campaign/
https://www.azhimukham.com/cinema-ansiba-hassan-reveals-about-her-metoo-experience/
https://www.azhimukham.com/cinema-actress-mumtaj-share-her-experience-with-sexual-harassment-in-cinema-me-too-campaign/
https://www.azhimukham.com/cinemanews-arjun-to-file-defamationcase-against-sruthihariharan-metoo-sexualharassment-allegation/

Next Story

Related Stories