Top

അക്ഷയ് കുമാര്‍, രാധിക ആപ്തെ, സോനം കപൂര്‍: ബാല്‍കിയുടെ പദ്മന്‍

അക്ഷയ് കുമാര്‍, രാധിക ആപ്തെ, സോനം കപൂര്‍: ബാല്‍കിയുടെ പദ്മന്‍
പുതിയ ചിത്രം പദ്മന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് അക്ഷയ് കുമാര്‍. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെ, സോനം കപൂര്‍ എന്നിവരാണ് അക്ഷയ് കുമാറിനൊപ്പം പ്രധാന കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. അക്ഷയ് കുമാര്‍ പദ്മന്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒരു കോമഡി ഡ്രാമയാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വങ്കിള്‍ ഖന്നയുടെ ദ ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ് എന്ന പുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം. കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംരംഭവുമായി രംഗത്തെത്തിയ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതമാണ് ഈ പുസ്തകത്തിന് പ്രചോദനം. ജനുവരി 26ന് ചിത്രം തീയറ്ററുകളിലെത്തും.






Next Story

Related Stories